വി.ഡി. സതീശന് പിന്തുണച്ച് പോസ്റ്റിട്ട് റിനി ആൻ ജോർജ് 
ASSEMBLY ELECTION 2026

ജനഹൃദയങ്ങളിലെ മുഖ്യമന്ത്രി; വി.ഡി. സതീശന് പിന്തുണച്ച് പോസ്റ്റിട്ട് റിനി ആൻ ജോർജ്

വി.ഡി. സതീശൻ ജനഹൃദയങ്ങളിലെ നേതാവാണെന്ന് റിനി ആൻ ജോർജിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വി.ഡി. സതീശന് പിന്തുണയുമായി വീണ്ടും ഫേസ് ബുക്ക് പോസ്റ്റ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകയും അഭിനയത്രിയുമായ റിനി ആന്‍ ജോര്‍ജ് ആണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.

ജനനായകൻ വി.ഡി. സതീശനെ കാണുമ്പോൾ ഒരു വിഷമം ഉള്ളത് പോലെ തോന്നിയിരുന്നു. പലപ്പോഴും തനിക്ക് അവകാശപ്പെട്ട പല പദവികളും കിട്ടാതെ പോയതിൻ്റെതാണെന്ന് റിനി ആൻ ജോർജ് കുറിച്ചു.

റിനി ആൻ ജോർജിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്

വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തെ കാണുമ്പോൾ ഒരു വിഷമം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.. അർഹതപ്പെട്ട പലതും നഷ്ടപ്പെട്ടതിന്റെ വേദന ആ മുഖത്ത് എപ്പോഴും നിഴലിച്ചിരുന്നു...

ഒരിക്കൽ അദ്ദേഹവുമായി വളരെ അടുപ്പമുള്ള ഒരാൾ എന്നോട് പറഞ്ഞു. മന്ത്രി സ്ഥാനം അപ്രതീക്ഷിതമായി നഷ്ടപ്പെട്ടപ്പോൾ വിതുമ്പി പോയ ഒരു സതീശനെ കുറിച്ച്...അങ്ങനെ എത്ര എത്ര നെടുവീർപ്പുകൾ ഉതിർന്നിട്ടുണ്ടാകാം... എത്രയോ അവസരങ്ങൾ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ടു... അങ്ങനെ അർഹതപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ആസൂത്രിതമായി മാറ്റി നിർത്തപെട്ട് തന്റെ കഴിവുകൾ ജനങ്ങൾക്കായി പ്രയോജനപ്പെടുത്താൻ കഴിയാതെ പോയ എത്ര എത്ര വനവാസങ്ങൾ...

എന്നാൽ ഇന്ന് ജനലക്ഷങ്ങൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞു. അദ്ദേഹത്തിൻ്റെ അസാധാരണമായ നേതൃ പാടവത്തെ അറിഞ്ഞു കഴിഞ്ഞു...ഉറച്ച നിലപാടും പൂർണ സമർപ്പണവും ഉള്ള നേതൃത്വമാണ് ഇന്നിൻ്റെ ആവശ്യം...

ഇനിയും അദ്ദേഹത്തെ മുറിപ്പെടുത്താൻ ഇവിടത്തെ ജനങ്ങൾ അനുവദിക്കില്ല എന്ന വിശ്വാസമുണ്ട്...ജനാധിപത്യത്തിൽ പരിപൂർണ വിശ്വാസം ഉണ്ട്...അദ്ദേഹം എന്നേ നമ്മുടെ ഹൃദയങ്ങളിൽ മുഖ്യമന്ത്രി ആയി കഴിഞ്ഞിരിക്കുന്നു...

ജന ഹൃദയങ്ങളിലെ മുഖ്യമന്ത്രി...

SCROLL FOR NEXT