മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി.ഡി. സതീശന് ലീഗിന്റെ പിന്തുണ; ലീഗിലെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ലല്ലോ എന്ന് മാത്യു കുഴല്‍നാടന്‍

അതേസമയം മറ്റൊരാളെ ഹൈക്കമാന്‍ഡ് നിശ്ചയിച്ചാല്‍ എതിര്‍ക്കേണ്ടതില്ലെന്നുമാണ് ലീഗിനുള്ളിലെ അഭിപ്രായം.
മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി.ഡി. സതീശന് ലീഗിന്റെ പിന്തുണ; ലീഗിലെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ലല്ലോ എന്ന് മാത്യു കുഴല്‍നാടന്‍
Published on
Updated on

തിരുവനന്തപുരം: യുഡിഎഫിന്റെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി.ഡി. സതീശന് പിന്തുണ അറിയിച്ച് മുസ്ലീം ലീഗ്. ഇതുമായി ബന്ധപ്പെട്ട് ലീഗ് ഹൈക്കമാന്‍ഡിന് നിലപാട് അറിയിക്കും. പ്രതിപക്ഷത്തെ നയിച്ചത് വി.ഡി. സതീശനാണ് അതുകൊണ്ട് തന്നെ വി.ഡി. സതീശനെ പിന്തുണയ്ക്കാമെന്നാണ് ലീഗ് നിലപാട്. അതേസമയം മറ്റൊരാളെ ഹൈക്കമാന്‍ഡ് നിശ്ചയിച്ചാല്‍ എതിര്‍ക്കേണ്ടതില്ലെന്നുമാണ് ലീഗിനുള്ളിലെ അഭിപ്രായം.

വി.ഡി. സതീശനെ പിന്തുണച്ച് ലീഗ് എത്തിയതില്‍ എതിര്‍പ്പുമായി മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. മുസ്ലീം ലീഗിലെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല. ലക്ഷ്മണ രേഖ മറികടക്കാറില്ലെന്നും അങ്ങോട്ടും ഇങ്ങോട്ടും അങ്ങനെ തന്നെ വേണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി.ഡി. സതീശന് ലീഗിന്റെ പിന്തുണ; ലീഗിലെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ലല്ലോ എന്ന് മാത്യു കുഴല്‍നാടന്‍
അഭിപ്രായവും വിലയിരുത്തലും അറിയിച്ചെന്ന് വി.എം. സുധീരന്‍; മുഖ്യമന്ത്രി ചര്‍ച്ചയില്‍ എഐസിസി നിരീക്ഷകരെ കണ്ട് നേതാക്കള്‍

ലീഗിനെതിരെ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ്സാണ് പ്രതിരോധിച്ചതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയില്ല. സതീശനെ കണ്ടത് പിന്തുണ ഉറപ്പാക്കാന്‍ അല്ല. പാര്‍ട്ടി തീരുമാനിക്കുന്ന ആള് മുഖ്യമന്ത്രിയാകുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട് ദീപാദാസ് മുന്‍ഷിയെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എംഎല്‍എമാരെ കാണുക എഐസിസി നിരീക്ഷകര്‍ മാത്രമായിരിക്കും. വി.ഡി. സതീശന്‍ പക്ഷത്തിന്റെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് നടപടി.

മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി.ഡി. സതീശന് ലീഗിന്റെ പിന്തുണ; ലീഗിലെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ലല്ലോ എന്ന് മാത്യു കുഴല്‍നാടന്‍
"എനിക്ക് കരച്ചിലടക്കാനാവുന്നില്ല", ലൈംഗികാതിക്രമം ചെറുത്ത യുവതി കൊല്ലപ്പെട്ടിട്ടും പ്രതിയെ പിടികൂടിയില്ല, പ്രതിഷേധിച്ച് പാർവതി തിരുവോത്ത്
News Malayalam 24x7
newsmalayalam.com