Source: Social Media
ASSEMBLY ELECTION 2026

മുഖ്യമന്ത്രിക്കസേരയിലേക്ക്; സത്യപ്രതിജ്ഞ നാളെ

നിലവിൽ കോൺഗ്രസ്, വിസികെ, സിപിഐ, സിപിഐഎം, മുസ്ലീം ലീഗ് എന്നിവരുടെ പിന്തുണയാണ് ടിവികെയ്ക്ക് ഉള്ളത്

Author : ന്യൂസ് ഡെസ്ക്

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ 3.15 ന് ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞ. വിജയ്ക്കൊപ്പം 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന.

ടിവികെ ഗവർണർക്ക് മുന്നിൽ കേവലഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്യുവാനുള്ള തീരുമാനം. ഇന്ന് വിസികെയും മുസ്ലീം ലീഗും കൂടി പിന്തുണ അറിയിച്ച് എത്തിയതോടെയാണ് 120 എംഎൽഎമാരുടെ പിന്തുണ ഗവർണർക്ക് മുന്നിൽ ടിവികെയ്ക്ക് തെളിയിക്കാനായത്. കേവല ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ മൂന്നു തവണയും ഗവർണർ സർക്കാർ രൂപീകരിക്കുവാനുള്ള അനുമതി നിഷേധിച്ചിരുന്നു.

നിലവിൽ കോൺഗ്രസ്, വിസികെ, സിപിഐ, സിപിഐഎം, മുസ്ലീം ലീഗ് എന്നിവരുടെ പിന്തുണയാണ് ടിവികെയ്ക്ക് ഉള്ളത്. ഇതിനിടെ എഐഡിഎംകെ എംഎൽഎമാരും ടിവികെയ്ക്ക് പിന്തുണ നൽകുമെന്ന സൂചന ഉയർന്നിരുന്നു. കേരളത്തിലേക്കുള്ള തൻ്റെ യാത്ര മാറ്റിവെച്ചാണ് ഇന്ന് ഗവർണർ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയത്.

SCROLL FOR NEXT