കെ.ബി. ഗണേഷ് കുമാർ 
ASSEMBLY ELECTION 2026

ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന് പരാതി; യുഡിഎഫിൻ്റെ അനൗൺസ്മെൻ്റ് വാഹനം പിടികൂടി

എൽഡിഎഫ് നൽകിയ പരാതിയിലാണ് നടപടി

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കെ.ബി. ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന പരാതിയിൽ യുഡിഎഫിൻ്റെ അനൗൺസ്മെൻ്റ് വാഹനം പിടികൂടി. പത്തനാപുരം പട്ടാഴിയിൽ വെച്ച് എൽഡിഎഫ് പ്രവർത്തകർ തടഞ്ഞ വാഹനം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയാണ് കെ.ബി. ഗണേഷ് കുമാർ. യുഡിഎഫ് സ്ഥാനാർഥിയുടെ അറിവോടെ അനൗൺസ്മെൻ്റ് വഴി വ്യക്തിഹത്യ നടത്തിയതെന്ന് കാണിച്ച് വരാണാധികാരിക്ക് എൽഡിഎഫ് പരാതി നൽകിയിരുന്നു.

SCROLL FOR NEXT