തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻ്റെ ആസ്തിയിൽ വൻ വർധനവ്. 2024ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നൽകിയ സത്യവാങ് മൂലത്തിൽ ആകെ ആസ്തി 28.9 കോടി എന്നാണ് കാണിച്ചിരുന്നത്. ഇത് 2026 ആയപ്പോഴേക്കും 93.12കോടി ആയി വർധിച്ചിരിക്കുകയാണ്. രണ്ട് വർഷത്തിനിടെ ആസ്തിയിലുണ്ടായത് 65 കോടിയുടെ വർധന.
വാർഷിക വരുമാനത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 2022-23ലെ വാർഷിക വരുമാനത്തിൽ നികുതി ആയി അടച്ചത് 680 രൂപയായിരുന്നു. എന്നാൽ 2026 നിയമസഭ ഇലക്ഷന് നൽകിയ പുതിയ കണക്കുകൾ പ്രകാരം വാർഷിക വരുമാനം 92.91 ലക്ഷം രൂപ ആയാണ് വർധിച്ചിരിക്കുന്നത്.