ASSEMBLY ELECTION 2026

മുഖ്യമന്ത്രി ചർച്ചകളിൽ രഹസ്യസ്വഭാവം വന്നാൽ ഭൂരിപക്ഷം എംഎൽഎമാരും പിന്തുണയ്ക്കുമെന്ന് സതീശൻ പക്ഷം; കൂടുതൽ പിന്തുണ തനിക്കെന്ന് കെ.സി.

35 എംഎൽഎമാർ ഒപ്പം നിൽക്കുമെന്നും സതീശൻ പക്ഷം പ്രതീക്ഷിക്കുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നിർണായക നീക്കവുമായി വി.ഡി. സതീശൻ പക്ഷം. എംഎൽഎമാരും എഐസിസി നിരീക്ഷകരുമായുള്ള കൂടിക്കാഴ്ച്ചയിൽ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നാണ് ആവശ്യം.

രഹസ്യ സ്വഭാവം വന്നാൽ ഭൂരിപക്ഷം എംഎൽഎമാരും പിന്തുണയ്ക്കുമെന്നാണ് സതീശൻ പക്ഷം വ്യക്തമാക്കുന്നത്. 35 എംഎൽഎമാർ ഒപ്പം നിൽക്കുമെന്നും സതീശൻ പക്ഷം പ്രതീക്ഷിക്കുന്നു.

അതേസമയം, നിരീക്ഷകരെ ഒപ്പം നിർത്താനും ഹൈക്കമാൻഡ് പിന്തുണ ഉറപ്പാക്കാനും കെ.സി. നീക്കം നടത്തുമെന്നും സൂചനയുണ്ട്. 46 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് കെ.സി. വേണുഗോപാലിന്റെ അവകാശവാദം. ഒപ്പം നിൽക്കാൻ എംഎൽഎമാർക്ക് നിർദേശം നൽകിയതായും സൂചനയുണ്ട്.

SCROLL FOR NEXT