2025 Hyundai Tucson Source; X
AUTO

തിരുമ്പി വന്താച്ച്; ഇനി സുരക്ഷയിൽ നോ കോംപ്രമൈസ്; ഫൈവ് സ്റ്റാർ റേറ്റിംഗിൽ ട്യൂസൺ

2022 ട്യൂസണിൽ രണ്ട് മുൻ എയർബാഗുകൾ മാത്രമുള്ള പരീക്ഷണത്തിലായിരുന്നു ട്യൂസൺ പരാജയപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

വാഹനപ്രേമികളുടം ഇഷ്ട ബ്രാന്ഡുകളിലൊന്നാണ് ഹ്യൂണ്ടായ്. ഏറെ സവിശേഷതകളുമായി വിപണിയിലെത്തിയ പുത്തൻ ഹ്യുണ്ടായ് ട്യൂസൺ ഇപ്പോൾ സുരക്ഷാ സംവിധാനത്തിൽ ടോപ് ക്സാസ് വിഭാഗത്തിലാണ്. അടുത്തിടെ നടന്ന ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഈ എസ്‌യുവിക്ക് പൂർണ്ണ 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചിരിക്കുകയാണ്.

അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകൾ ട്യൂസണിൽ കാണാം. ഈ ഫെയ്സ് ലിഫ്റ്റ് മോഡൽ കൊറിയയിലും ചെക്ക് റിപ്പബ്ലിക്കിലുമായാണ് നിർമിച്ചത്. മൂന്ന് വർഷം മുമ്പ് ഇതേ പ്രോട്ടോക്കോൾ പ്രകാരം സീറോ സ്കോർ ലഭിച്ച എസ്യുവിയാണ് ഇപ്പോൾ 5 സ്റ്റാർ നേടിയത്.

മുതിർന്ന യാത്രികരുടെ സംരക്ഷണം: 83.98%

കുട്ടികളുടെ സംരക്ഷണം: 91.62%

കാൽനടയാത്രക്കാർക്കും ദുർബലരായ റോഡ് ഉപയോക്താക്കൾക്കും: 75.08%

സുരക്ഷാ സഹായം: 96.28%

എന്നിങ്ങനെ നാല് ലാറ്റിൻ NCAP വിഭാഗങ്ങളിലും ശക്തമായ സ്കോറോടെയാണ് 2025 ഹ്യുണ്ടായി ട്യൂസന്റെ പരാജയത്തിൽ നിന്നുള്ള കുതിച്ചുകയറ്റം. 2022 ട്യൂസണിൽ രണ്ട് മുൻ എയർബാഗുകൾ മാത്രമുള്ള പരീക്ഷണത്തിലായിരുന്നു ട്യൂസൺ പരാജയപ്പെട്ടത്. പിന്നീട് ഹ്യുണ്ടായി ആറ് എയർബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും (ESC) സ്റ്റാൻഡേർഡായി ചേർത്തു, ഇത് എസ്‌യുവിയുടെ റേറ്റിംഗ് മൂന്ന് സ്റ്റാറായി ഉയർത്തി. എന്നാൽ ഇത് വളരെക്കുറച്ച് മോഡലുകളിൽ മാത്രമായിരുന്നു.

2025 ലെ അപ്‌ഡേറ്റിൽ, ഹ്യുണ്ടായി കൂടുതൽ മോഡലുകളിൽ അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ചേർത്തു, ഇത് ലാറ്റിൻ എൻസിഎപിയുടെ പുതിയ വോളിയം ആവശ്യകതകൾ നിറവേറ്റാൻ അനുവദിച്ചു. തുടർന്ന് ഫ്രണ്ടൽ ഇംപാക്ട്, സൈഡ് ഇംപാക്ട്, സൈഡ് പോൾ ഇംപാക്ട്, വിപ്ലാഷ് പ്രൊട്ടക്ഷൻ, കാൽനട സുരക്ഷ എന്നിവയുൾപ്പെടെയുള്ള പുതിയ പ്രോട്ടോക്കോളുകൾക്ക് കീഴിൽ എസ്‌യുവി വീണ്ടും പരീക്ഷിച്ചു വിജയം നേടുകയായിരുന്നു.

SCROLL FOR NEXT