Source: X
AUTO

നിങ്ങൾ ആദ്യമായി ഇവി വാങ്ങാൻ പോകുന്നവരാണോ? ഇക്കാര്യങ്ങൾ തീർച്ചായും അറിഞ്ഞിരിക്കണം

ഇവി വാഹനം ആയതിനാൽ തന്നെ പ്രഥമ പരിഗണന നൽകേണ്ടത് ചാർജിങ് സിസ്റ്റത്തിനാണ്.

Author : ന്യൂസ് ഡെസ്ക്

ആളുകൾക്കിടയിൽ ഇലക്‌‌ട്രിക് വാഹനങ്ങൾക്ക് ഡിമാൻ്റ് വർധിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യമായാണ് ഇവി വാങ്ങാൻ പോകുന്നതെങ്കിൽ, ചില കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഇവി വാഹനം ആയതിനാൽ തന്നെ പ്രധാനപ്പെട്ട കാര്യവും പ്രഥമ പരിഗണനയും നൽകേണ്ടത് ചാർജിങ് സിസ്റ്റത്തിനാണ്. വീടിന് സമീപത്ത് ചാർജിങ് സ്റ്റേഷനുകളുണ്ടോ എന്നും, വീട്ടിൽ തന്നെ അതിനുള്ള സൗകര്യം ഉണ്ടോയെന്നും പരിശോധിക്കേണ്ടതാണ്. ചാർജിങ് പോയിൻ്റുകളുടെ സൗകര്യം നോക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഏറെ ഗുണകരമാകും.

കുറെ സമയം ആ സ്ഥലത്ത് വാഹനം നിർത്തിയിടാൻ പറ്റുന്നതാണെങ്കിൽ ചാർജിങ് പോയിൻ്റികളും സജ്ജമാക്കാൻ പ്രത്യേകം ശ്രദ്ധിക്കാൻ സാധിക്കും. സാധാരണ ചാർജിങ് പോയിൻ്റുകളെ ഉപയോഗിക്കുന്നതിന് പകരം, ഫാസ്റ്റ് ചാർജിങ് പോയിൻ്റുകൾ ഉപയോഗിക്കുന്നത് ചാർജിങ് വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.

വീടുകളിൽ തന്നെ ചാർജിങ് പോയിൻ്റുകൾ സ്ഥാപിക്കുന്നത് സമയ ലാഭത്തിന് വഴിയൊരുക്കും. പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നതിൽ നിന്നുണ്ടാകുന്ന അസൗകര്യങ്ങൾക്ക് പരിഹാരം ഉണ്ടാവാൻ സ്വന്തമായി ഉപയോഗിക്കാൻ പറ്റുന്ന ചാർജിങ് പോയിൻ്റുകൾ കൊണ്ട് സാധിക്കും. കൂടാതെ ദീർഘദൂര യാത്രകൾക്ക് ഉയർന്ന റേഞ്ചുള്ള ഇവികൾ ഉപയോഗിക്കുന്നതാവും നല്ലത്. വില അൽപം കൂടിയാലും അവ യാത്രക്കാർക്ക് കൂടുതൽ സുരക്ഷ പ്രദാനം ചെയ്യുന്നു.

SCROLL FOR NEXT