ബിഎംഡബ്ല്യു X5 എം സ്‌പോര്‍ട് പ്രോ  Source: AUTO CAR INDIA
AUTO

വാഹനപ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത! ബിഎംഡബ്ല്യു എക്സ് 5 എം സ്‌പോര്‍ട് പ്രോ പുറത്തിറങ്ങി

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലും ഈ മോഡൽ ലഭ്യമാണ്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: വാഹന പ്രേമികൾക്കായി ബിഎംഡബ്ല്യു എക്സ് 5 എം സ്‌പോര്‍ട് പ്രോ പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലും ഈ മോഡൽ ലഭ്യമാണ്. പെട്രോള്‍ വേരിയന്റായ എക്സ് 5 ഡ്രൈവ് 40ഐ എം സ്‌പോര്‍ട് പ്രോ വേരിയൻ്റിന് 1.13 കോടി രൂപയാണ് വിപണിയിലെ വില.

ഡീസല്‍ വേരിയൻ്റ് ആയ എക്സ് 5 ഡ്രൈവ് 30ഡി എം സ്‌പോര്‍ട് പ്രോയ്ക്ക് 1.15 കോടി രൂപയുമാണ് വില നിശ്ചിയിച്ചിരിക്കുന്നത്. പ്രത്യേക എം സ്പോര്‍ട് എക്സ്ഹോസ്റ്റും സ്പോര്‍ട് ബ്രേക്കുകളും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്. ബിഎംഡബ്ല്യു X5 5 M സ്‌പോര്‍ട്ട് പ്രോയ്ക്ക് എക്‌സ്‌സാന്‍ഡ്, എക്‌സ്‌റോക്ക്‌സ്, എക്‌സ്ഗ്രാവല്‍, എക്‌സ്‌സ്‌നോ, എന്നീ നാല് തരം ഡ്രൈവിങ് മോഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് ഈ മോഡുകൾ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.

ബിഎംഡബ്ല്യു എക്സ് 5 ഡ്രൈവ് 30ഡി എമ്മിന് 1,02,30,000 രൂപയും, ബിഎംഡബ്ല്യു എക്സ് 5 ഡ്രൈവ് 30ഡി എം സ്‌പോര്‍ട് പ്രോയ്ക്ക് 1,15,00,000 രൂപയും, ബിഎംഡബ്ല്യു എക്സ് 5 ഡ്രൈവ് 40ഐക്ക് 1,00,30,000 രൂപയും, ബിഎംഡബ്ല്യു എക്സ് 5 ഡ്രൈവ് 40ഐ എം സ്‌പോര്‍ട് പ്രോയ്ക്ക് 1,13,00,000 രൂപയുമാണ് വില. വില അൽപ്പം കൂടുതലാണെങ്കിലും കിടിലൻ ഫീച്ചറുകളാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുക.

SCROLL FOR NEXT