രാജ്യത്ത് പുതിയ ജിഎസ്‌ടി പരിഷ്കരണം നിലവിൽ വരുന്നതോടെ വാഹനവിപണിയിൽ വലിയ കുതിച്ചു ചാട്ടത്തിനാകും സാക്ഷ്യം വഹിക്കുക. ജിഎസ്‌ടിയിൽ വരുന്ന മാറ്റം വാഹനത്തിൻ്റെ വിലയെ എങ്ങനെ ബാധിക്കുമെന്നും പുതിക്കിയ വില വിവര പട്ടികയും കമ്പനികൾ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഫോക്‌സ്‌വാഗണും അവരുടെ വിലവിവര പട്ടിക പുറത്തുവിട്ടത്.
സെപ്റ്റംബർ 22 മുതൽ പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതോടെ വെർട്ടിസ്, ടൈഗൂൺ, ടിഗുവാൻ ആർ-ലൈൻ എന്നിവയുടെ വില കുറയ്ക്കുമെന്ന് ജർമൻ കാർ നിർമാതാവ് സ്ഥിരീകരിച്ചിരിച്ചിട്ടുണ്ട്. വിലക്കുറവിന് പിന്നാലെ തെരഞ്ഞെടുത്ത ചില മോഡലുകൾക്ക് പ്രത്യേക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.
വെർട്ടിസിന് 1.61 ലക്ഷവും, ടിഗുവാൻ ആർ-ലൈനിന് മൂന്ന് ലക്ഷം രൂപയും വിലക്കുറവാണ് പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ കാറുകൾ കുറഞ്ഞ വില വിലയ്ക്ക് വാങ്ങാനുള്ള അവസരമാണ് ലഭ്യമായിട്ടുള്ളത്. ഡിസ്‌കൗണ്ട് ഓഫറുകളുടെ ഭാഗമായി ഫോക്‌സ്‌വാഗൺ വെർട്ടിസ് കംഫർട്ട്‌ലൈൻ വേരിയന്റിൽ 1.02 ലക്ഷം രൂപയുടെ വലിയ വിലക്കുറവും ലഭ്യമാണ്. രാജ്യത്തുടനീളം പുതിയ ജിഎസ്ടി നിരക്കുകൾ നടപ്പിലാക്കുന്നതോടെ പുതിയ വിലകൾ കാറുകൾക്ക് ബാധകമാകുമെന്നാണ് ഫോക്‌സ്‌വാഗൺ അറിയിച്ചിരിക്കുന്നത്.