ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ ലഭിച്ച ടാറ്റ മോട്ടോറിന്റെ സ്‌റ്റെല്‍ത്ത് എഡിഷന്‍ ഹാരിയര്‍.ഇവി ടോപ് വേരിയന്റിന്റെ വില പ്രഖ്യാപിച്ചു. 75 കിലോ വാട്ട് ബാറ്ററി പാക്കോടു കൂടി വരുന്ന വാഹനത്തിന് 28.24 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം പ്രൈസ്.
വാഹനത്തിന് പ്രധാനമായും നാല് വേരിയന്റുകളാണ് ഉള്ളത്. എംപവേര്‍ഡ് 75 സ്റ്റെല്‍ത്ത്, എംപവേര്‍ഡ് 75 സ്റ്റെല്‍ത്ത് എസിഎഫ്‌സി, എംപവേര്‍ഡ് 75 ക്യുഡബ്ല്യുഡി (ക്വാഡ് വീല്‍ ഡ്രൈവ്), എംപവേര്‍ഡ് 75 ക്യുഡബ്ല്യുഡി സ്റ്റെല്‍ത്ത് എസിഎഫ്‌സി എന്നിങ്ങനെയാണ് വേരിയന്റുകള്‍. ഇവി സ്റ്റെല്‍ത്ത് എഡിഷന്റെ വിലയാണ് 28.24 ലക്ഷം രൂപ. കുറച്ചുകൂടി ഫീച്ചറുകളുള്ള എംപവേര്‍ഡ് 75 സ്റ്റെല്‍ത്ത് എസിഎഫ്‌സി എഡിഷന്‍ നോക്കുമ്പോള്‍ 49,000 രൂപ അധികം വരും. ഇതിന് 28.73 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം പ്രൈസ്. എംപവേര്‍ഡ് ക്യുഡബ്ല്യുഡി സ്റ്റെല്‍ത്തിന് 29.74 ലക്ഷം രൂപയും എംപവേര്‍ഡ് 75 ക്യുഡബ്ല്യുഡി സ്റ്റെല്‍ത്ത് എസിഎഫ്‌സിക്ക് 30.23 ലക്ഷം രൂപയുമാണ് വില.
ഹാരിയര്‍ ഇവി ലോഞ്ചിങ് സമയത്ത് കാണിച്ചതുപോലെ തന്നെ ഏത് തരം വഴികളും അത് നിരത്തായാലും മലയായാലും കയറാനുള്ള കഴിവ് ഹാരിയര്‍ ഇവിക്കുണ്ട്. ഇപ്പോഴിതാ വാഹന പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ലോഞ്ചിങ് നടത്തിയ വാഹനം നിരത്തിലേക്കെത്തുകയാണ്. ജൂലൈ രണ്ട് മുതല്‍ തന്നെ ഹാരിയറിന്റെ ബുക്കിങ് ആരംഭിക്കുകയാണ്.
ടാറ്റ ഹാരിയര്‍.ഇവി സ്റ്റെല്‍ത്ത് എഡിഷന്‍ മാറ്റ് സ്റ്റെല്‍ത്ത് ബ്ലാക്ക് പെയിന്റ് സ്‌കീമിലാണ് വരുന്നത്. മറ്റു ഡിസൈനുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഇലക്ട്രിക് എസ് യുവിയുടെതിന് സമാനമാണ്. എന്നാല്‍ 19 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈനിന് മാറ്റമുണ്ട്. പിയാനോ ബ്ലാക്ക് അലോയ് വീലുകള്‍ക്കൊപ്പം എയറോ ഇന്‍സേര്‍ട്ട്‌സും വരുന്നു.
ഇതേ പാറ്റേണില്‍ തന്നെയാണ് കാര്‍ബണ്‍ നോയിര്‍ ലതെററ്റ് സീറ്റ്‌സും ഇന്റീരിയര്‍ തീമും സെറ്റ് ചെയ്തിരിക്കുന്നത്. ടാറ്റ ഹാരിയര്‍ ഇവി സ്റ്റെല്‍ത്ത് എഡിഷനില്‍ 75 കിലോവാട്ട് ബാറ്ററി പാക്ക് ആണുള്ളത്. ഇതില്‍ 75 കിലോവാട്ട് ബാറ്ററി ഓപ്ഷന്‍ തന്നെ രണ്ട് രീതിയില്‍ ലഭ്യമാണ് RWD യും QWDയും. RWD വേര്‍ഷനില്‍ 235 ബിഎച്ച്പിയും 315 എന്‍എം ടോര്‍ക്കുമാണ് നല്‍കിയിരിക്കുന്നത്. QWD വേര്‍ഷനില്‍ 391 ബിഎച്ച്പിയും 504 എന്‍എം ടോര്‍ക്കുമാണ് നല്‍കിയിരിക്കുന്നത്. എംഐഡിസി ടെസ്റ്റിങ്, ഒറ്റ ചാര്‍ജിങ്ങല്‍ എസ് യു വിക്ക് 627 കിലോമീറ്റര്‍, 622 കിമോമീറ്റര്‍ എന്നിങ്ങനെ യാത്ര ചെയ്യാനാകും.
ഹാരിയര്‍ ഇവിയുടെ ഫീച്ചറുകള്‍ ലെവല്‍ 2 എഡിഎസ് ഫീച്ചറുകള്‍, ഏഴ് എയര്‍ബാഗുകള്‍, ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍, ടിപിഎംഎസ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഹില്‍ ഡീസന്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്, ഡിസ്‌ക് വൈപിങ്ങോട് കൂടിയ ഡിസ്‌ക് ബ്രേക്ക്, ഓട്ടോണമസ് പാര്‍ക്കിംഗ് അസിസ്റ്റന്‍സ്, റിവേഴ്‌സ് അസിസ്റ്റന്‍സ്, 540 ഡിഗ്രി വ്യൂ, എച്ച് ഡി റിയര്‍വ്യൂ മിറര്‍, അക്കൊസ്റ്റിക് വെഹിക്കിള്‍ അലേര്‍ട്ട് സിസ്റ്റം, ഓട്ടോ ഹെഡ്ലാംപ് തുടങ്ങിയവ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
നേരത്തെ മറ്റു മോഡലുകളുടെ വില ഹാരിയര്‍ പ്രഖ്യാപിച്ചിരുന്നു. അഞ്ച് വേരിയന്റുകളുടെ വിലയാണ് പ്രഖ്യാപിച്ചത്. അഡ്വഞ്ചര്‍ 65ന് 21.49 ലക്ഷം രൂപയാണ് പ്രഖ്യാപിച്ച വില. അഡ്വഞ്ചര്‍ എസ് 65ന് 21.99 ലക്ഷം രൂപയും ഫിയര്‍ലെസ് പ്ലസ് 65ന് 32.99 ലക്ഷം രൂപയും ഫിയര്‍ ലെസ് പ്ലസ് 75ന് 24.99 ലക്ഷം രൂപയും എംപവേര്‍ഡ് 75ന് 27.49 ലക്ഷം രൂപയുമാണ് വില.