ടാറ്റ ഹാരിയര്‍ ഇവിയെ വെല്ലാന്‍ ആരുണ്ട്? ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ്

ഹാരിയറിന്റെ പ്രത്യേകത, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്നു എന്നതാണ്.
tata harrier.ev Bharat ncap crash test
ടാറ്റ ഹാരിയർ.ഇവി ക്രാഷ് ടെസ്റ്റിനിടെ
Published on

ഇന്ത്യന്‍ കാര്‍ വിപണിയെയും വാഹനപ്രേമികളെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ഹാരിയര്‍ ഇവി ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഭാരത് ഇപ്പോഴിതാ ഹാരിയര്‍ ഇവിയ്ക്ക് ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ്‌ പ്രോഗ്രാമിലും (ഭാരത് NCAP) 5 സ്റ്റാര്‍ ലഭിച്ചിരിക്കുകയാണ്.

ഹാരിയറിന്റെ പ്രത്യേകത, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ സുരക്ഷ നല്‍കുന്നു എന്നതാണ്. അഡള്‍ട്ട് ഒക്യുപന്റ് പോയിന്റില്‍ 32ല്‍ 32 പോയിന്റും ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷനില്‍ 49ല്‍ 45 പോയിന്റും നേടിയിട്ടുണ്ട്. എസ് യുവിയുടെ ബാറ്ററി പാക്ക് അടക്കമാണ് സുരക്ഷാ പരിശോധനയക്ക് വിധേയമാക്കിയത്. എംപവേര്‍ഡ് 75, എംപവേര്‍ഡ് 75 എഡബ്ല്യുഡി എന്നീ ടോപ് വേരിയന്റുകളിലാണ് ടെസ്റ്റ് നടത്തിയത്.

tata harrier.ev Bharat ncap crash test
മഴക്കാലമല്ലേ... ഇലക്ട്രിക് കാര്‍ ആണോ? എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഫ്രണ്ട് ഓഫ്‌സെറ്റ് ബാരിയര്‍ ടെസ്റ്റില്‍ 16ല്‍ 16 പോയിന്റുകളും ഹാരിയറിന് ലഭിച്ചിട്ടുണ്ട്. എസ്‍യുവി മുന്നില്‍ ഇരിക്കുന്ന രണ്ട് പേര്‍ക്കും സുരക്ഷിതത്വം നല്‍കുമെന്നും പ്രത്യേകിച്ച് ഡ്രൈവര്‍ക്ക് നെഞ്ചിലും ഇടത്തെ കാലിനും സുരക്ഷിതത്വം നല്‍കുന്നുണ്ടെന്നും ടെസ്റ്റ് നടത്തിയ സംഘടന പറയുന്നു.

ടാറ്റ ഹാരിയർ.ഇവി
ടാറ്റ ഹാരിയർ.ഇവി

എന്നാല്‍ സൈഡ് ഇംപാക്ട് പോള്‍ ടെസ്റ്റില്‍ 'ഓകെ' റേറ്റിങ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. 18 മാസം പ്രായമുള്ള കുഞ്ഞിന്റെയും 3 വയസുള്ള കുട്ടിയുടെയും ഡമ്മികള്‍ ഉപയോഗിച്ചാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടെസ്റ്റ് നടത്തിയത്.

ഹാരിയര്‍ ഇവിയുടെ ഫീച്ചറുകള്‍ ലെവല്‍ 2 എഡിഎസ് ഫീച്ചറുകള്‍, ഏഴ് എയര്‍ബാഗുകള്‍, ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍, ടിപിഎംഎസ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഹില്‍ ഡീസന്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്, ഡിസ്‌ക് വൈപിങ്ങോട് കൂടിയ ഡിസ്‌ക് ബ്രേക്ക്, അക്കൊസ്റ്റിക് വെഹിക്കിള്‍ അലേര്‍ട്ട് സിസ്റ്റം, ഓട്ടോ ഹെഡ്‌ലാംപ് തുടങ്ങിയവ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 21.49 ലക്ഷം മുതല്‍ 27.49 ലക്ഷം വരെയാണ് ഹാരിയര്‍ ഇവിയുടെ എക്‌സ് ഷോറൂം വില. വേരിയന്റ് അനുസരിച്ച് വില മാറും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com