ജീപ്പ് കോംപാസ്, ജിമ്നി, ഫോക്സ്‍വാഗൺ, ഹ്യുണ്ടേ ട്യൂസോൺ 
AUTO

ജൂണ്‍ മാസത്തില്‍ കാറെടുക്കാന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ SUV-കള്‍ക്ക് കമ്പനികള്‍ പ്രഖ്യാപിച്ച കിടിലന്‍ ഓഫറുകളറിയാം

മാരുതി സുസുകിയുടെ ജിമ്‌നി ഓഫ് റോഡ് എസ്‍യുവിയുടെ ആല്‍ഫ ടോപ് എന്‍ഡ് വേരിയന്റിന് ഒരു ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ജൂണ്‍ മാസത്തില്‍ രാജ്യത്തുടനീളം പ്രമുഖ കാര്‍ കമ്പനികള്‍ കിടിലം ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ വരെ ഡിസ്‌കൗണ്ട് ആണ് പല എസ്‍യുവി കാറുകള്‍ക്കും കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്. മാരുതി, ഹ്യൂണ്ടേ, ഹോണ്ട, ഫോക്‌സ്‍വാഗൺ, നിസ്സ, ജീപ്പ്, സിട്രോണ്‍ തുടങ്ങിയ കമ്പനികള്‍ അവരുടെ തെരഞ്ഞെടുത്ത് എസ് യുവികള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

2024 മോഡല്‍ ഇയറിലെ സ്‌റ്റോക്ക് ക്ലിയറന്‍സ് അടക്കമുള്ള പരിഗണിച്ചാണ് കമ്പനികള്‍ ഓഫര്‍ നല്‍കുന്നത്.

-മാരുതി സുസുകിയുടെ ജിമ്‌നി ഓഫ് റോഡ് എസ്‍യുവിയുടെ ആല്‍ഫ ടോപ് എന്‍ഡ് വേരിയന്റിന് ഒരു ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ 13.71 ലക്ഷം രൂപ മുതല്‍ 14.80 ലക്ഷം രൂപ വരെയാണ് ജിമ്‌നിയുടെ വില.

- ഹ്യൂണ്ടേ ട്യൂസോണിനും ഒരു ലക്ഷം രൂപ വരെ കുറവുണ്ട്. എസ്‍യുവിക്ക് 29.27 ലക്ഷം മുതല്‍ 36.04 ലക്ഷം വരെയാണ് വില.

- 2024 മോഡല്‍ നിസ്സാന്‍ മാഗ്നൈറ്റ ടര്‍ബോ ടെക്‌ന+ വേരിയന്റിന് 1.25 ലക്ഷം രൂപ വരെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

-സിട്രോണ്‍ ഇന്ത്യ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷം പിന്നിടുകയാണ്. ഈ അവസരത്തില്‍ പരിമിതമായ കാലത്തേക്കാണ് സിട്രോണ്‍ അതിന്റെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദ സിട്രോണ്‍ സി5 എയര്‍ക്രോസ്, എയര്‍ക്രോസ്, ബസാള്‍ട്ട് തുടങ്ങിയ എസ് യുവികള്‍ക്ക് 1.16 ലക്ഷം രൂപ, 2.55 ലക്ഷം രൂപ, 2.8 ലക്ഷം രൂപ എന്നിങ്ങനെ യഥാക്രമം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു.

- ഫോക്‌സ് വാഗണ്‍ 2.7 ലക്ഷം രൂപയാണ് ടൈഗൂണ്‍ എസ് യുവിക്ക് ഡിസ്‌കൗണ്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈലൈന്‍ 1.0L TSI, ടോപ് ലൈന്‍ 1.0L TSI ഓട്ടോമാറ്റിക് വേരിയന്റ്‌സിനും 1.4 ലക്ഷം, 2.2 ലക്ഷം എന്നിങ്ങനെയാണ് ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടോപ് എന്‍ഡ് ജിടി പ്ലസ് ക്രോം 1.5L TSI DSG വേരിയന്റിന് 2.7 ലക്ഷം രൂപയും ഡിസ്‌കൗണ്ട് ലഭിക്കും.

- എം വൈ 2024 ജീപ്പ് കോംപാസ്സിന് 1.7 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. ഡോക്ടര്‍മാര്‍, ലീസിങ്ങ് കമ്പനികള്‍, ബാങ്കര്‍, ജീപ്പ് പാര്‍ട്ണര്‍ കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് 1.1 ലക്ഷം രൂപ സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടും ലഭിക്കും.

SCROLL FOR NEXT