ജനപ്രിയ കാറായി മാരുതി സുസുക്കി ഡിസയർ; മെയ് മാസത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടവയുടെ പട്ടികയിൽ ഒന്നാമത്!

മെയ് മാസത്തിൽ 18,084 യൂണിറ്റുകൾ വിൽപ്പന നടത്തിയാണ് മാരുതി സുസുക്കി ഡിസയർ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറായത്
Maruti Suzuki Dzire
മാരുതി സുസുക്കി ഡിസയർSource: Maruti Suzuki
Published on

മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ പട്ടികയിൽ ഒന്നാമതായി മാരുതി സുസുക്കി ഡിസയർ. 18,084 യൂണിറ്റുകൾ വിൽപ്പന നടത്തിയാണ് മാരുതി സുസുക്കി ഡിസയർ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറായത്. ആദ്യ പത്തിൽ ഏഴ് സ്ഥാനങ്ങൾ കരസ്ഥമാക്കി മാരുതി സുസുക്കി തങ്ങളുടെ ആധിപത്യം തുടർന്നു. അതേസമയം പട്ടികയിൽ ആറ് മോഡലുകൾ ഉള്ളതിനാൽ എസ്‌യുവികളോടുള്ള വർദ്ധിച്ചുവരുന്ന ആളുകളുടെ താല്പര്യം പ്രകടമായിരുന്നു.

കുടുംബങ്ങൾക്കും വാഹന നിർമാതാക്കൾക്കും പ്രിയപ്പെട്ട മാരുതി സുസുക്കി എർട്ടിഗ 16,140 യൂണിറ്റുകളുമായി രണ്ടാം സ്ഥാനം നേടിക്കൊണ്ട് മൾട്ടി പർപ്പസ് വെഹിക്കിളുകളുടെ വിഭാഗത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. തൊട്ടുപിന്നിലായി നാലു മീറ്ററിൽ താഴെ നീളമുള്ള എസ്‌യുവി, മാരുതി സുസുക്കി ബ്രെസ 15,566 യൂണിറ്റുകൾ വിറ്റഴിച്ചു. ഇതിൻ്റെ ആകർഷണീയതയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ മുന്നേറ്റം. പ്രീമിയം സവിശേഷതകളും ആധുനിക രൂപകൽപ്പനയും കൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ച് 14,860 യൂണിറ്റുകൾ വിറ്റഴിച്ച് ഹ്യുണ്ടായിയുടെ ക്രെറ്റ നാലാം സ്ഥാനം നേടി.

Maruti Suzuki Dzire
ആദ്യത്തെ കാറാണോ? ഈ ഫീച്ചറുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണേ!

മഹീന്ദ്രയുടെ സ്കോർപിയോ, 14,401 യൂണിറ്റുകൾ വിറ്റ് അഞ്ചാം സ്ഥാനത്തെത്തി. ഹാച്ച്ബാക്ക് വിഭാഗത്തിൽ പെട്ട മാരുതി സുസുക്കി സ്വിഫ്റ്റ് 14,135 യൂണിറ്റുകൾ വിൽപ്പന നടത്തി ആറാമതും, പ്രായോഗികവും താങ്ങാനാവുന്ന വിലയുമുള്ള മാരുതി സുസുക്കി വാഗൺആർ 13,949 യൂണിറ്റുകൾ വിൽപ്പന നടത്തി ഏഴാമതുമെത്തി. മാരുതി സുസുക്കിയുടെ ഫ്രോങ്ക്സ് എന്ന സ്റ്റൈലിഷ് കോംപാക്റ്റ് ക്രോസ്ഓവർ 13,584 യൂണിറ്റുകൾ വിറ്റഴിച്ച് എട്ടാം സ്ഥാനം നേടി. ടാറ്റയുടെ പഞ്ച് 13,133 യൂണിറ്റുകൾ വിറ്റുകൊണ്ട് ഒൻപതാം സ്ഥാനവും ടാറ്റ നെക്സോൺ 13,096 യൂണിറ്റുകൾ വിറ്റ് പത്താം സ്ഥാനവും നേടി.

മെയ് മാസത്തെ വിൽപ്പന ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഓട്ടോമോട്ടീവിൻ്റെ മുൻഗണനകളെ എടുത്തുകാണിക്കുന്നതാണ്. പട്ടികയിൽ ആറ് സ്ഥാനങ്ങളിൽ എസ്‌യുവികൾ ആധിപത്യം പുലർത്തുന്നുണ്ട്. കൂടാതെ രണ്ട് ഹാച്ച്ബാക്കുകൾ, ഒരു സെഡാൻ, ഒരു എംപിവി എന്നിങ്ങനെയാണ് കണക്കുകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com