ചൈനീസ് കാറുകൾ Source; X
AUTO

എല്ലാം ട്രംപിന് വേണ്ടി; ചൈനയ്ക്ക് എട്ടിന്റെ പണിയുമായി മെക്സിക്കോ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ഇനി 50% നികുതി

വാഹനങ്ങൾക്കു മാത്രമല്ല സ്റ്റീൽ, തുണിത്തരങ്ങൾ, ഓട്ടോമൊബൈലുകൾ എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ പുതിയ താരിഫ് ഏർപ്പെടുത്തുമെന്ന് മെക്സിക്കോയുടെ സാമ്പത്തിക മന്ത്രാലയം അറിയിച്ചു, മോട്ടോർ സൈക്കിളുകൾക്ക് 35 ശതമാനം നികുതി ചുമത്തും. തുണിത്തരങ്ങൾക്ക് 10 ശതമാനം മുതൽ 50 ശതമാനം വരെ തീരുവ ബാധകമാകും.

Author : ന്യൂസ് ഡെസ്ക്

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ഇനിമുതൽ 50 ശതമാനം നികുതി ഏർപ്പെടുത്തി മെക്സിക്കോ. ചൈനയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളുടെ നികുതി (താരിഫ്) 50 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഇറക്കുമതി പരിഷ്‍കരണത്തിന്റെ ഭാഗമായാണ് നികുതിമാറ്റം എന്നും പറയുന്നു. എന്നാൽ അമേരിക്കയേയും , ട്രംപിനേയും പ്രീതിപ്പെടുത്താനുള്ള നീക്കമാണിതെന്നാണ് നിരീക്ഷകർ പറയുന്നത്.

നിലവിൽ ചൈനയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് 20 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇനി അത് 50 ശതമാനമായി ഉയർത്തും. ലോക വ്യാപാര സംഘടന നിശ്ചയിച്ചിട്ടുള്ള പരിധിക്കുള്ളിലാണ് ഈ നീക്കം എന്നും ചൈനീസ് കാറുകൾ വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനാൽ മെക്സിക്കോയിലെ തൊഴിലവസരങ്ങൾ ലാഭിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ടെന്നാണ് വിശദീകരണം. സുരക്ഷാ നിലവാരമില്ലാതെ, നിങ്ങൾക്ക് മത്സരിക്കാൻ കഴിയില്ലെന്നും സാമ്പത്തിക മന്ത്രി മാർസെലോ എബ്രാർഡ് പറഞ്ഞു.

വാഹനങ്ങൾക്കു മാത്രമല്ല സ്റ്റീൽ, തുണിത്തരങ്ങൾ, ഓട്ടോമൊബൈലുകൾ എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ പുതിയ താരിഫ് ഏർപ്പെടുത്തുമെന്ന് മെക്സിക്കോയുടെ സാമ്പത്തിക മന്ത്രാലയം അറിയിച്ചു, മോട്ടോർ സൈക്കിളുകൾക്ക് 35 ശതമാനം നികുതി ചുമത്തും. തുണിത്തരങ്ങൾക്ക് 10 ശതമാനം മുതൽ 50 ശതമാനം വരെ തീരുവ ബാധകമാകും. മെക്സിക്കോയ്ക്ക് വ്യാപാര കരാറില്ലാത്ത രാജ്യങ്ങളെ ഈ പുതിയ പദ്ധതി പ്രത്യേകിച്ച് ബാധിക്കും. ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, റഷ്യ, തായ്‌ലൻഡ്, തുർക്കി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

SCROLL FOR NEXT