എംജി മോട്ടോഴ്‌സ് Source: MG Motor
AUTO

വാഹനപ്രേമികൾക്ക് സുവർണാവസരം; ഓണത്തിന് മുന്നേ നാല് ലക്ഷത്തിൻ്റെ ഓഫറുമായി എംജി

വിപണിയുടെ കാര്യത്തിൽ ടാറ്റ മോട്ടോഴ്‌സിനെ വരെ പിന്തള്ളി പല മാസങ്ങളിലും നമ്പർ വൺ ആയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Author : ന്യൂസ് ഡെസ്ക്

വാഹനപ്രേമികൾക്ക് സുവർണാവസരമൊരുക്കുയാണ് എംജി മോട്ടോർഴ്‌സ്. ഓണത്തിന് മുന്നേ 4 ലക്ഷത്തിൻ്റെ ഓഫറാണ് എംജി ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്. ഇലക്ട്രിക് കാറുകൾ വിപണിയിലിറക്കിയാണ് പ്രധാനമായും എംജി മോട്ടോർഴ്‌സ് ശ്രദ്ധ പിടിച്ചുപറ്റിയത്. വിപണിയുടെ കാര്യത്തിൽ ടാറ്റ മോട്ടോഴ്സിനെ വരെ പിന്തള്ളി പല മാസങ്ങളിലും നമ്പർ വൺ ആയിട്ടുണ്ടെന്ന് ഡ്രൈവ് സ്പാർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇപ്പോൾ കൂടുതൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായാണ് എംജി ഓണക്കാലത്ത് വമ്പൻ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 2024, 2025 മോഡലുകളിൽ ഏതാണ്ട് 4 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ് എംജി ഒരുക്കിയിട്ടുള്ളത്.

എക്‌സൈറ്റ് എഫ്‌സി, എക്‌സ്‌ക്ലൂസീവ് എഫ്‌സി എന്നിവയുൾപ്പെടെയുള്ള 2024 മോഡൽ വേരിയൻ്റുകൾക്ക് 28,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും അധിക ലോയൽറ്റിയും കോർപ്പറേറ്റ് ബോണസുകളും 56,000 രൂപയും ലഭിക്കും. പുതിയ 2025 മോഡൽ ഇയർ യൂണിറ്റുകൾക്ക് എക്‌സൈറ്റ് എഫ്‌സി, എക്‌സ്‌ക്ലൂസീവ് എഫ്‌സി, ബ്ലാക്ക്‌സ്റ്റോം വേരിയന്റുകൾക്ക് 56,000 രൂപയിൽ നേരിയ ഡിസ്‌കൗണ്ടുകൾ ലഭിക്കും.

അതേസമയം എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് വേരിയന്റുകൾക്ക് 28,000 രൂപ വരെ ഓഫർ ലഭിക്കുമെന്നാണ് റിപ്പോർട്ട്. എംജിയുടെ മിഡ്-സൈസ് എസ്‌യുവിയായ ആസ്റ്ററിൻ്റെ മാനുവൽ പെട്രോൾ വേരിയന്റുകളിൽ 35,000 രൂപയോളം ഡിസ്‌കൗണ്ട് ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ആനുകൂല്യങ്ങളിൽ 20,000 രൂപ ലോയൽറ്റി ഇൻസെന്റീവും 15,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് ലഭിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം.

SCROLL FOR NEXT