New Renault Duster Source; Social Media, RushLane
AUTO

മറച്ചുപിടിച്ച് കമ്പനി, കണ്ടുപിടിച്ച് നെറ്റിസൺസ് ; ഇന്റീരിയറും എക്സ്റ്റീരിയറും ആകർഷകം, ന്യൂജെൻ റെനോ ഡെസ്റ്റർ റെഡി!

റൊമാനിയൻ എതിരാളിയായ ഡാസിയ ഡസ്റ്ററിനോട് വളരെ സാമ്യമുള്ള ഇന്റീരിയറാണ് ന്യൂജെൻ റെനോ ഡെസ്റ്ററിൽ. സ്റ്റിയറിംഗ് വീൽ മാത്രമാണ് രണ്ടിനെയും വ്യത്യസ്‍തമാക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

പുതിയ റെനോ ഡെസ്റ്ററിനായി ഇന്ത്യൻ വിപണിയിലെ കാത്തിരുപ്പ് തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഇപ്പോഴിതാ ആ കാത്തിരിപ്പിന് വിരാമമാകുന്നു എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ഇന്ത്യൻ വിപണിയിലേക്ക തിരിച്ചുവരാനൊരുങ്ങുന്ന ന്യൂജെൻ എസ്‌യുവിയുടെ മറച്ചുവച്ച ചിത്രങ്ങൾ ഇപ്പോക്ഷ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

പലതവണ റോഡുകളിൽ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും. പുതിയ മോഡലിന്റെ രൂപം വെളിവാകുന്ന രീതിയിൽ ഇതാദ്യമായാണ് പ്രത്യക്ഷപ്പെടുന്നത്. പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ആദ്യ കാഴ്ചയും പുറത്തുവന്ന വിവരങ്ങളും വച്ച് പുതിയ റെനോ ഡസ്റ്ററിന്റെ എക്സ്റ്റീരിയറിൽ നിരവധി മാറ്റങ്ങളുണ്ടെന്നാണ് പറയുന്നത്.

എസ്‌യുവിയുടെ മുൻവശം തന്നെ കാര്യമായി വ്യത്യാസപ്പെടുത്തിയിരിക്കുന്നു. പരമ്പരാഗത റോംബസ് എംബ്ലം മാറ്റിസ്ഥാപിച്ച റെനോ ബാഡ്‍ജിംഗ് ഉള്ള ഒരു ഗ്രില്ലാണ് ഇതിൽ ഉള്ളത്. ബ്യൂട്ടിഫിക്കേഷൻ കാര്യമായി നടത്തിയെങ്കിലും ഡസ്റ്ററിന്റെ അളവുകൾ ശ്രദ്ധേയമാണ്. ഇതിന് 4343 എംഎം നീളവും 2657 എംഎം വീൽബേസും ഉണ്ട്. റൊമാനിയൻ എതിരാളിയായ ഡാസിയ ഡസ്റ്ററിനോട് വളരെ സാമ്യമുള്ള ഇന്റീരിയറാണ് ന്യൂജെൻ റെനോ ഡെസ്റ്ററിൽ. സ്റ്റിയറിംഗ് വീൽ മാത്രമാണ് രണ്ടിനെയും വ്യത്യസ്‍തമാക്കുന്നത്.

ഉയർന്ന ട്രിമ്മുകൾക്ക് വിപുലമായ ഏഴ് ഇഞ്ച് വെർച്വൽ ഡാഷ്‌ബോർഡും ഫ്രണ്ട് പാനലിന് മുകളിൽ ഉയരുന്ന 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ മൾട്ടിമീഡിയ സിസ്റ്റവും ലഭിക്കും. ടാബ്‌ലെറ്റും സെന്റർ കൺസോളും ഡ്രൈവർ കേന്ദ്രീകൃത ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു. കൂടാതെ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടൈപ്പ്-സി ചാർജിംഗ് പോർട്ട്, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ എഡിഎഎസും ഉണ്ടായിരിക്കും.

2025 റെനോ ഡസ്റ്ററിൽ വിവിധ വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകൾ പ്രതീക്ഷിക്കാം.100 എച്ച്പി ഉത്പാദിപ്പിക്കുന്ന മൂന്ന് സിലിണ്ടർ 1.0 ടിസിഇ എഞ്ചിൻ ഇതിൽ ഉൾപ്പെടുന്നു. 130 ഹോഴ്സ് പവർ 1.2 ടിസിഇ ഗ്യാസോലിൻ ടർബോ 3-സിലിണ്ടർ എഞ്ചിനുള്ള ഒരു മൈൽഡ്-ഹൈബ്രിഡ് പതിപ്പും ഉണ്ടാകും. ഇത് 48-വോൾട്ട് സ്റ്റാർട്ടർ-ജനറേറ്ററിൽ ലഭ്യമാകും കൂടാതെ ഓൾ-വീൽ ഡ്രൈവ് മാത്രമായി വാഗ്‍ദാനം ചെയ്യും. നാല് സിലിണ്ടർ 1.6 എഞ്ചിനും 140 എച്ച്പി ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ച് ഏറ്റവും ഉയർന്ന ശ്രേണിയിലുള്ളത് ഇ-ടെക് ഹൈബ്രിഡ് വേരിയന്റായിരിക്കും.

SCROLL FOR NEXT