AUTO

നിസാൻ ടെക്ടൺ എസ്‌യുവി ലോഞ്ച്; ഷോറൂം വില 10.49 ലക്ഷം രൂപ

ഡസ്റ്ററിൻ്റെ രൂപഭംഗിയോടെയുള്ള പ്രീമിയം വാഹനം.

Author : ന്യൂസ് ഡെസ്ക്

മുംബൈ: നിസാൻ ഇന്ത്യ ഏറ്റവും പുതിയ മിഡ് സൈസ് എസ്‌യുവി നിസാൻ ടെക്‌ടൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 10.49 ലക്ഷം രൂപ മുതലാണ് ഇതിൻ്റെ എക്സ്ഷോറൂം വില തുടങ്ങുന്നത്.

പുതിയ റെനോ ഡസ്റ്ററിൻ്റെ പുനർനിർമിച്ച പതിപ്പായിരിക്കും നിസാൻ ടെക്റ്റൺ. ഇതിൻ്റെ പുറംഭാഗം നിസാൻ പെട്രോളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായാണ് ടെക്ടൺ പുറത്തിറങ്ങിയിരിക്കുന്നത്.

വലിയ എഞ്ചിൻ മാനുവൽ, ഡിസിടി ഗിയർബോക്സ് ഓപ്ഷനുകളോടെയായിരിക്കും ലഭ്യമാകുക, അതേസമയം ചെറിയ എഞ്ചിൻ മാനുവൽ ഗിയർബോക്സിൽ മാത്രമേ ലഭ്യമാകൂ.

പ്രധാന ഫീച്ചറുകൾ

  • പനോരമിക് സൺറൂഫ്

  • വെൻ്റിലേറ്റഡ് സീറ്റുകൾ

  • 360-ഡിഗ്രി ക്യാമറ

  • ADAS സാങ്കേതികവിദ്യ

  • 6 എയർബാഗുകൾ

  • ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC),

  • ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ ഇതിലുണ്ട്.

SCROLL FOR NEXT