AUTO

ഇനി കാത്തിരിക്കേണ്ട.... മാസ് എൻട്രിക്കായി ഒരുങ്ങി റെനോ ഡസ്റ്റർ; ജനുവരിയിൽ വിപണിയിലെത്തുമെന്ന് കമ്പനി

പുതിയ രൂപത്തിലെത്തുന്ന കാറിൻ്റെ ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കാം

Author : ന്യൂസ് ഡെസ്ക്

വാഹനപ്രേമികളുടെ ഇഷ്ടപെട്ട ഫോറിന്‍ കാര്‍ നിര്‍മാതാക്കളാണ് ഫ്രഞ്ച് വാഹന നിർമാതാക്കളാണ് റെനോ. ഇതിൽ തന്നെ ഇന്ത്യക്കാരുടെ പ്രിയ മോഡലാണ് റെനോ ഡസ്റ്റർ. പുതിയ രൂപത്തിൽ തിരിച്ചെത്തുന്ന ഡസ്റ്ററിനായി ഇന്ത്യൻ വിപണി കാത്തിരുപ്പ് തുടങ്ങിയിട്ട് കുറച്ച് നാളുകളായി. അതിന് വിരാമമിട്ട് ​രം​ഗത്തെത്തിയിരിക്കുകയാണ് കമ്പനി. 2026 ജനുവരി 26ന് പുതിയ ഡസ്റ്റർ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് കമ്പനിയുടെ ഉറപ്പ്. പുതിയ രൂപത്തിലെത്തുന്ന കാറിൻ്റെ ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കാം.

ആധുനികവും കരുത്തുറ്റതുമായ രൂപകൽപ്പനയാണ് പുതിയ ഡസ്റ്ററിന് എന്നാണ് സ്പൈ ഷോട്ടുകൾ സൂചിപ്പിക്കുന്നത്. മുൻഭാഗത്ത് വൈ ആകൃതിയിലുള്ള LED DRLകൾ, പുതിയ പോളിഗോണൽ ഹെഡ്‌ലാമ്പുകൾ, മസ്കുലാർ ഫ്രണ്ട് ബമ്പർ, വലിയ റെനോ ലോഗോ എന്നിവ ശ്രദ്ധേയമാണ്. പോളിഗോണൽ വീൽ ആർച്ചുകൾ, കട്ടിയുള്ള ബോഡി ക്ലാഡിങ്, സ്റ്റൈലിഷ് റൂഫ് റെയിലുകൾ, സി-പില്ലറിലെ മറഞ്ഞിരിക്കുന്ന പിൻ ഡോർ ഹാൻഡിലുകൾ എന്നിവയും എസ്‌യുവിയിൽ ഉണ്ട്. പിൻഭാഗത്ത്, സ്‌പോർട്ടി റിയർ സ്‌പോയിലർ, ഷാർക്ക് ഫിൻ ആന്റിന, Y-ആകൃതിയിലുള്ള ടെയിൽലാമ്പുകൾ എന്നിവ ഡസ്റ്ററിൻ്റെ ലുക്ക് പൂർത്തിയാക്കുന്നു.

ഇൻ്റീരിയറിലെ ഏറ്റവും വലിയ ആകർഷണം ട്രിപ്പിൾ-സ്‌ക്രീൻ ഡാഷ്‌ബോർഡ് ലേഔട്ടാണ്. അന്താരാഷ്ട്ര മോഡലിൽ ലഭിച്ചതുപോലെ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, വയർലെസ് കണക്റ്റിവിറ്റി, ഡ്യുവൽ-സോൺ എസി, ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ തുടങ്ങിയ പ്രീമിയം സവിശേഷതകൾ പുതിയ ഡസ്റ്ററിൽ പ്രതീക്ഷിക്കാം.

സുരക്ഷയുടെ കാര്യത്തിലും റെനോ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ആറ് എയർബാഗുകൾ, ഒരു പിൻ ക്യാമറ, പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ഈ എസ്‌യുവിക്ക് യൂറോ NCAP ക്രാഷ് ടെസ്റ്റിൽ 3-സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. പുതിയ ഡസ്റ്റർ പെട്രോൾ എഞ്ചിനുകളിൽ മാത്രമേ ലഭ്യമാകൂ. റിപ്പോർട്ടുകൾ പ്രകാരം, 156 bhp, 1.3L ടർബോ പെട്രോൾ, 1.0L, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുകൾ റെനോ ഉപയോഗിച്ചേക്കാം. രണ്ടാമത്തേത് താഴ്ന്ന വേരിയന്റുകളിൽ മാത്രമായി ലഭ്യമാകും.

SCROLL FOR NEXT