യമഹ XSR 155 ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ എന്തൊക്കെ?

യമഹ XSR155 ന് 1.49 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.
യമഹ XSR 155 ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ എന്തൊക്കെ?
Published on

യമഹ XSR 155 ഇന്ത്യൻ വിപണിയിലെത്തി. റെട്രോ ആകർഷണവും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് കൊണ്ടാണ് യമഹ XSR 155 അവതരിപ്പിക്കുന്നത്. യമഹ XSR155 ന് 1.49 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ക്ലാസിക് സ്റ്റൈലിംങ്ങിനെ ശക്തിപ്പെടുത്തുന്ന ഒരു വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പും ടെയിൽ ലാമ്പും ഉൾപ്പെടെ പൂർണമായ എൽഇഡി ലൈറ്റിങ് സജ്ജീകരണമാണ് യമഹ XSR 155നുള്ളത്.

യമഹ XSR 155 ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ എന്തൊക്കെ?
യൂസ്‌ഡ് കാർ വാങ്ങുന്നത് നല്ലതാണ്, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കണം !

ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, ലളിതമായ എൽഇഡി കൺസോൾ എന്നിവ വാഹനത്തിന് ഭംഗി നൽകുന്നു. അതേസമയം നിവർന്നുനിൽക്കുന്ന റൈഡിംഗ് പൊസിഷൻ ദൈനംദിന ഉപയോഗത്തിന് സുഖകരമായ വിധത്തിൽ ഉപയോഗിക്കാമെന്നും ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

യമഹ XSR 155 ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ എന്തൊക്കെ?
പുതിയ ഹ്യുണ്ടായി വെന്യു ഇന്ത്യൻ വിപണിയിൽ; സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ പൂർണ്ണമായ വില വിവരങ്ങൾ

155 സിസി ലിക്വിഡ്-കൂൾഡ്, ഫോർ-വാൽവ് എഞ്ചിനാണ് ഈ ബൈക്കിന് കരുത്ത് പകരുന്നത്. മെറ്റാലിക് ഗ്രേ, വിവിഡ് റെഡ്, ഗ്രേയിഷ് ഗ്രീൻ മെറ്റാലിക്, മെറ്റാലിക് ബ്ലൂ എന്നീ നാല് കളർ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com