Image: Social Media
AUTO

'സണ്‍ഡൗണര്‍ ഓറഞ്ച്'; സ്‌പെഷ്യല്‍ പതിപ്പുമായി റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയര്‍ 350

നവംബര്‍ 21-ന് ഗോവയില്‍ നടന്ന മോട്ടോവേര്‍സ് 2025 ലാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

'സണ്‍ഡൗണര്‍ ഓറഞ്ച്' സ്‌പെഷ്യല്‍ എഡിഷനുമായി മീറ്റിയര്‍ 350 മോട്ടോര്‍സൈക്കിള്‍ നിര വിപുലീകരിച്ച് റോയല്‍ എന്‍ഫീല്‍ഡ്. നവംബര്‍ 21-ന് ഗോവയില്‍ നടന്ന മോട്ടോവേര്‍സ് 2025 ലാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്.

സാധാരണ മീറ്റിയര്‍ 350 യേക്കാള്‍ 27,649 അധികം രൂപയുടെ വ്യത്യാസമാണ് സ്‌പെഷ്യല്‍ പതിപ്പിനുള്ളത്. 2025 നവംബര്‍ 22 മുതല്‍ ഇതിന്റെ ബുക്കിങ് ആരംഭിച്ചു. ഇന്ത്യയില്‍ 2.18 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

പ്രത്യേക കളര്‍ സ്‌കീം ആണ് എടുത്തു പറയേണ്ട സവിശേഷതകളില്‍ ഒന്ന്. ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് ആവശ്യമായ നിരവധി ഘടകങ്ങള്‍ ഫാക്ടറിയില്‍ നിന്ന് തന്നെ ഘടിപ്പിച്ചാണ് ഈ പതിപ്പില്‍ വരുന്നത്. ടൂറിങ് സീറ്റ്, ഫ്‌ളൈ സ്‌ക്രീന്‍, പാസഞ്ചര്‍ ബാക്ക്‌റെസ്റ്റ്, ഗൂഗിള്‍ മാപ്പ് അധിഷ്ഠിതമായ ട്രിപ്പര്‍ നാവിഗേഷന്‍ പോഡും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ലിപ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച്, അഡ്ജസ്റ്റബിള്‍ ലെവേര്‍സ്, എല്‍ഇഡി ഹെഡ് ലാംപ്, യുഎസ്ബി ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജിങ് പോര്‍ട്ട് എന്നിവയുമുണ്ട്.

സാധാണ ടയറുകള്‍ക്ക് പകരം അലൂമിനിയം ട്യൂബ്ലെസ് സ്‌പോക്ക് വീലുകളാണ് മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ എഡിഷന്‍ ആണെങ്കിലും, എഞ്ചിന്‍, ഷാസിസ്, സസ്‌പെന്‍ഷന്‍, ബ്രേക്കിംഗ് സംവിധാനം എന്നിവയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

349 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്. 20.2 hp പവറും 27Nm ടോര്‍ക്കും ഒപ്പം 5-സ്പീഡ് ഗിയര്‍ബോക്‌സും ഉണ്ട്.

SCROLL FOR NEXT