ഒരു എസ്‌യുവി വാങ്ങാൻ മനസ് ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ആ ആഗ്രഹം ഈ നവംബറിൽ പോക്കറ്റ് കീറാതെ നടപ്പാക്കാൻ സഹായിക്കുകയാണ് ഇപ്പോൾ ഹ്യുണ്ടായ്. ഹ്യുണ്ടായി മോട്ടോർ ഇന്ത്യ അവരുടെ മികച്ച മോഡലായ വെന്യു എസ്‌യുവിക്ക് കിഴിവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഈ നവംബറിൽ. 60,000 രൂപവരെ ഇപ്പോൾ വെന്യുവിന് കിഴിവ് ലഭിക്കും. ഒക്ടോബറിൽ 50,000 രൂപ കിഴിവ് ഉണ്ടായിരുന്നു.
കിഴിവിന് പുറമേ വേറെയും ആനുകൂല്യങ്ങൾ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ നൽകുന്നു. കാറിന്‍റെ പ്രാരംഭ എക്‌സ്-ഷോറൂം വില ഇപ്പോൾ 7,26,381 രൂപ ആയി. വേരിയന്റിന് അനുസരിച്ച് , ഉപഭോക്താക്കൾക്ക് 1,32,750 രൂപ ആനുകൂല്യം ലഭിക്കും. ഇനി വിലക്കുറവിൽ ലഭിക്കുന്ന വാഹനം എന്ന തോന്നലൊന്നും വേണ്ട. ഇന്ത്യൻ വിപണിയിൽ മാരുതി ബ്രെസ, കിയ സോണെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ തുടങ്ങിയ മോഡലുകളുമായി മത്സരിക്കുന്ന മോഡലാണ് വെന്യു.
മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുകൾക്കൊപ്പം ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. 1.2 ലിറ്റർ പെട്രോൾ മാനുവലിന് 17.52 കിലോമീറ്റർ/ലിറ്ററും, 1.0 ലിറ്റർ ടർബോ പെട്രോൾ iMT-ക്ക് 18.07 കിലോമീറ്റർ/ലിറ്ററും, 1.0 ലിറ്റർ ടർബോ പെട്രോൾ ഡിസിടി (ഓട്ടോമാറ്റിക്)-ന് 18.31 കിലോമീറ്റർ/ലിറ്ററും, 1.5 ലിറ്റർ ഡീസൽ മാനുവലിന് 23.4 കിലോമീറ്റർ/ലിറ്ററും മൈലേജ് ലഭിക്കും.
സ്‍മാർട്ട് ഇലക്ട്രിക് സൺറൂഫ്, എൽഇഡി ഡിആർഎൽ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും വെന്യുവിൽ സജ്ജീകരിച്ചിരിക്കുന്നു. സുരക്ഷയിലും ഒട്ടും പിറകിലല്ല. റൈഡർ സുരക്ഷയ്ക്കായി, ആറ് എയർബാഗുകൾ, ടിപിഎംഎസ് ഹൈലൈൻ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (എച്ച്എസി), ഒരു പിൻ ക്യാമറ തുടങ്ങിയ സവിശേഷതകൾ ഇതിൽ ഉൾപ്പെടും.
കളർ ടിഎഫ്‍ടി മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ (MID) ഉള്ള ഒരു ഡിജിറ്റൽ ക്ലസ്റ്ററും ഈ എസ്‌യുവിയുടെ സവിശേഷതയാണ്, ഇത് കൃത്യവും ആക്‌സസ് ചെയ്യാവുന്നതുമായ വിവരങ്ങൾ നൽകി ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു.ഇനി ശ്രദ്ധിുക്കേണ്ട കാര്യം ഈ കിഴിവുകളിൽ വിവിധ സംസ്ഥാനങ്ങൾക്കും ഷോറൂം ലൊക്കേഷനുകൾക്കും, ഡീലർമാർക്കും വേരിയന്റുകൾക്കും അനുസരിച്ച് ചില മാറ്റങ്ങൾ വന്നേക്കാം. വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്.