Source: Social Media
AUTO

വൻ കിഴിവുകൾ, കിടിലൻ ഓഫറുകൾ; ഫെബ്രുവരി മാസത്തിൽ വിപണി പിടിക്കാൻ ടൊയോട്ട

കിഴിവുകൾ 2025 മോഡൽ ഇയർ മോഡലുകളിലെല്ലാം ബാധകമാണ്. എന്നാൽ വേരിയന്റും എഞ്ചിൻ തരവും, ഡീലറും അനുസരിച്ച് കിഴിവുകളിൽ വ്യത്യാസമുണ്ടാകും

Author : ന്യൂസ് ഡെസ്ക്

എക്കാലവും വിപണയിൽ സാമാന്യം ഡിമാന്റുള്ള വാഹനങ്ങളാണ് ടൊയോട്ടയുടേത്. എസ്‌യുവി,സെവൻ സീറ്റർ ഉൾപ്പെടെ ബജറ്റ് ഫ്രണ്ട്ലി കോംപാക്റ്റ് മോഡലുകൾ ഉൾപ്പെടെ നിരവധി മോഡലുകളെ ടൊയോട്ട വിപണിയിലിറക്കിയിട്ടുണ്ട്. ഇന്ത്യൻ വാഹന വിപണിയിൽ ഏറെ ആരാധകരുള്ള ടൊയോട്ട ഇത്തവണ കിടിലൻ ഓഫറുകളുമായി എത്തിയിരിക്കുന്നു. 2026 ഫെബ്രുവരി മാസത്തിലാണ് ആകർഷകമായ കിഴിവുകൾ നൽകുന്നത്.

ഗ്ലാൻസ, ടേസർ, ഹൈറൈഡർ, റൂമിയൻ എന്നിവയുൾപ്പെടെയുള്ള തങ്ങളുടെ പോർട്ട്‌ഫോളിയോയിലെ മോഡലുകൾക്ക് കമ്പനി 80,000 രൂപ വരെ ആനുകൂല്യങ്ങൾ ഈ മാസം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപഭോക്താക്കൾക്ക് അധിക ലോയൽറ്റി ആനുകൂല്യങ്ങളും ലഭ്യമാകും. കിഴിവുകൾ 2025 മോഡൽ ഇയർ മോഡലുകളിലെല്ലാം ബാധകമാണ്. എന്നാൽ വേരിയന്റും എഞ്ചിൻ തരവും, ഡീലർക്കും അനുസരിച്ച് കിഴിവുകളിൽ വ്യത്യാസമുണ്ടാകും.

ഏതൊക്കെയാണ് ആകർഷകമായ ഓഫറുകൾ നൽകുന്ന മോഡലുകൾ എന്നറിയാം

ഗ്ലാൻസ (2025)

40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 30,000 രൂപ എക്സ്ചേഞ്ച് ബോണസ്, 30,000 രൂപ ലോയൽറ്റി ബോണസ്, 10,000 രൂപ കോർപ്പറേറ്റ് ബോണസ് എന്നിവയുൾപ്പെടെ ആകെ 80,000 രൂപ പ്ലസ് ലോയൽറ്റി ബോണസ്.

ടർബോ എംടി ടേസർ (2025)

₹12,500 ക്യാഷ് ഡിസ്‌കൗണ്ട്, ₹10,000 എക്സ്ചേഞ്ച് ബോണസ്, ₹30,000 ലോയൽറ്റി ബോണസ്, ₹3,000 കോർപ്പറേറ്റ് ബോണസ് എന്നിവ ലഭ്യമാണ്. ആകെ ₹25,500 ആനുകൂല്യവും ലോയൽറ്റി ബോണസും ലഭിക്കും.

ടേസർ (2025)

ടേസറിന്റെ (2025) ടർബോ ഇതര വേരിയന്റിൽ ₹12,500 ക്യാഷ് ഡിസ്‌കൗണ്ട്, ₹20,000 എക്സ്ചേഞ്ച് ബോണസ്, ₹30,000 ലോയൽറ്റി ബോണസ്, ₹3,000 കോർപ്പറേറ്റ് ബോണസ് എന്നിവ ലഭ്യമാണ്. ₹35,500 ആനുകൂല്യവും ലോയൽറ്റി ബോണസും മൊത്തത്തിൽ ലഭിക്കും.

ഹൈറൈഡർ (2025) ഹൈബ്രിഡ്

₹28,000 ക്യാഷ് ഡിസ്‌കൗണ്ട്, ₹40,000 എക്സ്ചേഞ്ച് ബോണസ്, ₹30,000 ലോയൽറ്റി ബോണസ്, ₹6,500 കോർപ്പറേറ്റ് ബോണസ് എന്നിവ ലഭ്യമാണ്. ഇത് ₹74,500 ന്റെ മൊത്തം ആനുകൂല്യവും ലോയൽറ്റി ബോണസും നൽകുന്നു.

ഹൈറൈഡർ (2025) ന്റെ സി‌എൻ‌ജി

₹45,000 ക്യാഷ് ഡിസ്‌കൗണ്ട്, ₹25,000 എക്സ്ചേഞ്ച് ബോണസ്, ₹30,000 ലോയൽറ്റി ബോണസ്, ₹4,000 കോർപ്പറേറ്റ് ബോണസ് എന്നിവ ലഭിക്കും. ₹74,000 ന്റെ മൊത്തം ആനുകൂല്യവും ലോയൽറ്റി ബോണസും കണക്കാക്കാവുന്നതാണ്.

ഹൈറൈഡർ (2025) G & V നിയോഡ്രൈവ്

₹8,000 ക്യാഷ് ഡിസ്‌കൗണ്ട്, ₹35,000 എക്സ്ചേഞ്ച് ബോണസ്, ₹30,000 ലോയൽറ്റി ബോണസ്, ₹8,000 കോർപ്പറേറ്റ് ബോണസ് എന്നിവ ലഭ്യമാണ്. ഇത് മൊത്തം ₹51,000 + ലോയൽറ്റി ബോണസ് ആനുകൂല്യമായി മാറുന്നു.

ഹൈറൈഡർ (2025) എസ് നിയോഡ്രൈവ്

₹17,000 ക്യാഷ് ഡിസ്‌കൗണ്ട്, ₹20,500 എക്സ്ചേഞ്ച് ബോണസ്, ₹30,000 ലോയൽറ്റി ബോണസ്, ₹8,000 കോർപ്പറേറ്റ് ബോണസ് എന്നിവ ലഭ്യമാണ്. ഇത് മൊത്തം ₹45,500 ആനുകൂല്യവും ലോയൽറ്റി ബോണസും നൽകുന്നു.

SCROLL FOR NEXT