ടാറ്റ കാറുകൾ Source: Tata Motors
AUTO

കാർ വാങ്ങാൻ പ്ലാനുണ്ടോ? ജൂൺ മാസത്തിൽ മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകളുമായി ടാറ്റ മോട്ടോഴ്സ്

ജൂൺ മാസം ടിയാഗോ ഇവിക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും

Author : ന്യൂസ് ഡെസ്ക്

കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത, ഇനി കാത്തിരിക്കേണ്ട. വലിയ ഡിസ്കൗണ്ടാണ് ടാറ്റയുടെ വിവിധ മോഡൽ കാറുകൾക്ക് ഈ മാസം പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ജൂണിൽ നിലവിലുള്ള, മുൻ മോഡൽ വാഹനങ്ങളിലെ കിഴിവുകളാണ് ടാറ്റ മോട്ടോഴ്സ് പരിഷ്കരിച്ചത്. വേരിയന്റ്, ഇന്ധന തരം, ബോഡി സ്റ്റൈൽ എന്നിവയെ ആശ്രയിച്ച് 2025, 2024 യൂണിറ്റുകൾക്ക് വ്യത്യസ്തമായ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, സ്ക്രാപ്പിംഗ് ആനുകൂല്യങ്ങൾ, ലോയൽറ്റി ബോണസുകൾ എന്നിവയുൾപ്പെടെ MY2024, MY2025 മോഡലുകൾക്ക് ഈ ഓഫറുകൾ ബാധകമാണ്. ഈ മാസത്തെ ടാറ്റ കാർ ഡിസ്‌കൗണ്ടുകൾ എങ്ങനെയാണെന്ന് നോക്കാം.

ടാറ്റ ടിയാഗോ ഇവി

ടാറ്റ ടിയാഗോ ഇവി

രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള ഇലക്ട്രിക് കാറുകളിൽ ഒന്നാണ് ടിയാഗോ ഇവി. ജൂൺ മാസം ടിയാഗോ ഇവിക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. 2024 മോഡൽ വർഷ ടിയാഗോയ്ക്ക് ഈ ജൂണിൽ ആകെ 40,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്. അതേസമയം, 2025 മോഡൽ ടിയാഗോ യൂണിറ്റുകൾക്ക് അതിൽ നിന്നും നേരിയ കുറവുണ്ടാകും, ആകെ 30,000 രൂപ വരെയാകും ഡിസ്കൗണ്ട്.

ടാറ്റ നെക്സോൺ

ടാറ്റ നെക്സോൺ

ജൂണിലെ ഏറ്റവും പുതിയ ടാറ്റ കാർ ഡിസ്‌കൗണ്ടുകളുടെയും ഓഫറുകളുടെയും കീഴിൽ, ടാറ്റ നെക്‌സോൺ യൂണിറ്റുകളും ഉൾപ്പെടുന്നു. 2024 നിർമാണ വർഷത്തിലെ വേരിയന്റുകൾക്കുള്ള ടാറ്റ നെക്‌സോൺ ഓഫറുകളിൽ 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. ഇവയെല്ലാം കൂടി ചേർത്താൽ ആകെ 45,000 രൂപ ലാഭിക്കാം. എന്നാൽ, 2025 മോഡൽ ഓഫറുള്ള പുതിയ സ്റ്റോക്ക് പരിമിതമാണ്. ഈ മാസം 15,000 രൂപ വരെയാകും മോഡലിന് കിഴിവുകൾ ലഭിക്കുക.

ടാറ്റ ടിഗോർ

ടാറ്റ ടിഗോർ

2024 നിർമാണ വർഷത്തെ ടാറ്റ ടിഗോറിന്റെ ഏറ്റവും പുതിയ ഡിസ്കൗണ്ട് 50,000 രൂപ വരെ ഉയരും. മറുവശത്ത്, 2025 മോഡൽ ഇയർ ടിഗോർ യൂണിറ്റുകൾക്ക് 35,000 രൂപ വരെ ആനുകൂല്യത്തോടെ ലഭ്യമാണ്.

ടാറ്റ ഹാരിയർ

ടാറ്റ ഹാരിയർ

മറ്റ് മോഡലുകളെ അപേക്ഷിച്ച് ടാറ്റ ഹാരിയറിന് വലിയ ഓഫറാണുള്ളത്. 83,000 രൂപ വരെ കിഴിവുകൾ ലഭിക്കും. MY24 ഹാരിയർ യൂണിറ്റുകൾക്ക് 83,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്.

ടാറ്റ സഫാരി

2025 മോഡൽ ടാറ്റ സഫാരിയിലും സമാനമായ ഓഫർ ലഭ്യമാണ്. MY25 ടാറ്റ ഹാരിയറിനെപ്പോലെ തന്നെ, വാങ്ങുന്നവർക്ക് 83,000 രൂപ വരെ കിഴിവ് ലഭിക്കും. MY24 ടാറ്റ സഫാരിക്കും ആകെ 83,000 രൂപ വരെ കിഴിവ് ലഭിക്കും.

SCROLL FOR NEXT