ടാറ്റ മോട്ടോഴ്‌സ് വിംഗർ പ്ലസ് Source: tata motors
AUTO

ടാറ്റ മോട്ടോഴ്‌സ് പുത്തൻ വിംഗർ പ്ലസ് പുറത്തിറക്കി

20.5 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ വില.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ടൂറിസത്തിന് വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രീമിയം പാസഞ്ചർ മൊബിലിറ്റി ഓഫറായ 9 സീറ്റർ ടാറ്റ വിംഗർ പ്ലസാണ് പുറത്തിറക്കിയത്. 20.5 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ വില.

പുതിയ വിംഗർ പ്ലസിന് കരുത്ത് പകരുന്നത് ഇന്ധനക്ഷമതയുള്ള 2.2 ലിറ്റർ ഡൈകോർ ഡീസൽ എഞ്ചിനാണ്. ഇത് 100 എച്ച്പി പവറും 200 എൻഎം ടോർക്കും പ്രദാനം ചെയ്യുന്നു. മെച്ചപ്പെട്ട ബിസിനസ് മാനേജ്മെൻ്റിനായി തത്സമയ വാഹന ട്രാക്കിംഗ്, ഡയഗ്നോസ്റ്റിക്സ്, ഫ്ലീറ്റ് ഒപ്റ്റിമൈസേഷൻ എന്നിവ പ്രാപ്തമാക്കുന്ന ടാറ്റ മോട്ടോഴ്‌സിൻ്റെ ഫ്ലീറ്റ് എഡ്ജ് കണക്റ്റഡ് വെഹിക്കിൾ പ്ലാറ്റ്‌ഫോമും ഈ പ്രീമിയം വാനിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

മികച്ച യാത്രാ അനുഭവം, മികച്ച ഇൻ-ക്ലാസ് കംഫർട്ട് സവിശേഷതകൾ, സെഗ്‌മെൻ്റ്-ലീഡിംങ് കാര്യക്ഷമത എന്നിവ ഉപയോഗിച്ച്, മിതമായ വില എന്നിവയാണ് ടാറ്റ മോട്ടോഴ്‌സ് നൽകുന്നത് എന്ന് കമ്പനിയുടെ വൈസ് പ്രസിഡൻ്റും കൊമേഴ്‌സ്യൽ പാസഞ്ചർ വെഹിക്കിൾ ബിസിനസ് മേധാവിയുമായ ശ്രീ. ആനന്ദ്. എസ് പറഞ്ഞു.

SCROLL FOR NEXT