ടെസ്‌ല കാർ Source: Tesla
AUTO

ടെസ്‌ലയുടെ ഡ്രൈവറില്ലാ ടാക്സികൾ വരുന്നു! ജൂൺ 22ന് സർവീസ് ആരംഭിക്കുമെന്നറിയിച്ച് മസ്ക്

ടെക്സാസിലെ ഓസ്റ്റിനിലാകും റോബോ ടാക്സികൾ ആദ്യം സ‍ർവീസ് ആരംഭിക്കുക.

Author : ന്യൂസ് ഡെസ്ക്

ടെസ്‌ലയുടെ ഡ്രൈവറില്ലാ ടാക്സികൾ ഈ മാസം മുതൽ സ‍ർവീസ് ആരംഭിക്കും. ഈ മാസം 22ന് യുഎസ് ടെക്സാസിലെ ഓസ്റ്റിനിലാകും റോബോ ടാക്സികൾ ആദ്യം സ‍ർവീസ് ആരംഭിക്കുക. ടെസ്‌ല മേധാവി ഇലോൺ മസ്കാണ് ഈ വിവരം എക്സിലൂടെ പുറത്തുവിട്ടത്. നിക്ഷേപകരും ആരാധകരും വളരെ കാലമായി കാത്തിരുന്ന പ്രഖ്യാപനമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. സുരക്ഷയെക്കുറിച്ച് അമിതമായി ശ്രദ്ധ പുല‍‍ർത്തുന്നുവെന്ന് വിവരം പുറത്തുവിട്ട് മസ്ക് എക്സിൽ കുറിച്ചു.

വിലകുറഞ്ഞ ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോം നിർമിക്കാനുള്ള തന്റെ പദ്ധതികളിൽ നിന്ന് മാറി, മസ്‌ക് ഇപ്പോൾ സെൽഫ് ഡ്രൈവിംഗ് വാഹനങ്ങളിലൂടെയാണ് ടെസ്‌ലയുടെ ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ, ഓട്ടോണമസ് വാഹനങ്ങൾക്ക് (AV) സുരക്ഷാ ആശങ്കകൾ, നിയന്ത്രണങ്ങൾ, കുതിച്ചുയരുന്ന നിക്ഷേപങ്ങൾ തുടങ്ങി നിരവധി വെല്ലുവിളികൾ നിലനില്ക്കുന്നുണ്ട്. ജൂൺ 28 മുതൽ റോബോ ടാക്സികൾ സ്വന്തമായി ആവശ്യക്കാരുടെ വീടുകളിലേക്കെത്തുമെന്നും മസ്ക് അറിയിച്ചു.

യൂറോപ്പിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ വീക്ഷണങ്ങളെ പിന്തുണച്ചതിന് എലോൺ മസ്‌കിനെതിരായ വർധിച്ചുവരുന്ന മത്സരവും തിരിച്ചടിയും കാരണം ടെസ്‌ലയുടെ വിൽപ്പന കുറഞ്ഞതിനാൽ റോബോടാക്സിയുടെ വിജയകരമായ ലോഞ്ച് ടെസ്‌ലയ്ക്ക് നിർണായകമാണ്. ഓസ്റ്റിനിൽ പണമടച്ചുള്ള സേവനം ആരംഭിക്കുമ്പോൾ, ആദ്യഘട്ടത്തിൽ പരിമിതമായ ദൂരത്തിലും മനുഷ്യരുടെ നിരീക്ഷണത്തിലുമാകും സ‍‍ർവീസ്. ഓസ്റ്റിനിൽ പരീക്ഷണം വിജയകരമായാൽ കാലിഫോ‍ർണിയ ഉൾപ്പെടെയുള്ള യുഎസിൻ്റെ മറ്റ് ഭാ​ഗങ്ങളിലേക്കും സർവീസുകൾ വ്യാപിപ്പിക്കുമെന്നും ടെസ്‌ല മേധാവി അറിയിച്ചു.

SCROLL FOR NEXT