AUTO

ലോ ഫ്യുവലിൽ ഓടിയാൽ എട്ടിൻ്റെ പണി കിട്ടും; അറിയേണ്ടതെല്ലാം...

താൽക്കാലിക ആവശ്യത്തിന് വേണ്ടി ആണെങ്കിലും ഇതുവരുത്തി വയ്ക്കുന്ന പ്രത്യാഘാതങ്ങൾ ഏറെയായിരിക്കും.

Author : ന്യൂസ് ഡെസ്ക്

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാവർക്കും ഫുൾ ടാങ്ക് അടിക്കാൻ പറ്റിയെന്ന് വരില്ല. അപ്പോഴാണ് വരും ലോ ഫ്യൂവലിനെ ആശ്രയിക്കുന്നത്. താൽക്കാലിക ആവശ്യത്തിന് വേണ്ടി ആണെങ്കിലും ഇതുവരുത്തി വയ്ക്കുന്ന പ്രത്യാഘാതങ്ങൾ ഏറെയായിരിക്കും. ലോ ഫ്യൂവലിൽ വാഹനം ഓടിക്കുമ്പോൾ വണ്ടിയുടെ എഞ്ചിനെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇത് ക്രമേണ ഫ്യൂവൽ ടാങ്കിനെയും ബാധിക്കും.

ലോ ഫ്യൂവലിൽ വാഹനം ഓടിക്കുമ്പോൾ വാഹനം ചൂടാവുകയും, ഫ്യുവൽ പമ്പിന് തകരാർ സംഭവിക്കുകയും ചെയ്യുന്നു. ഇതിലൂടെ വാഹനങ്ങളുടെ പവർ കുറയുകയും വാഹനം പെട്ടെന്ന് നിന്നുപോകുകയും ചെയ്തേക്കാം. ട്രാഫിക്കിൽ പെട്ട് കിടക്കുമ്പോഴാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നതെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിലേക്ക് വഴിവെക്കും.

ലോ ഫ്യുവലിൽ വണ്ടിയോടിക്കുന്നത് ടാങ്കിലെ ചെളി എഞ്ചിനിലേക്ക് കയറാനും കാരണമായേക്കാമെന്നും റിപ്പോർട്ടുണ്ട്. ലോ ഫ്യുവലിൽ വണ്ടിയോടിക്കുന്നത് വാഹനത്തിൻ്റെ മൈലേജിനെയും ബാധിച്ചേക്കാം.

SCROLL FOR NEXT