BUSINESS

ആ കുറവൊരു കുറവല്ല.... സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന്‍ വീണ്ടും 81,000ത്തിന് മുകളില്‍

82,000 കടന്ന് കുതിപ്പ് തുടര്‍ന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നേരിയ ഇടിവ് സംഭവിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. 120 രൂപ വര്‍ധിച്ച് പവന് 81,640 രൂപയായി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 15 രൂപ വര്‍ധിച്ച് 10,205 രൂപയായി ഉയര്‍ന്നു.

ചൊവ്വാഴ്ച സ്വര്‍ണം പവന് റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തിയിരുന്നത്. 82,000 കടന്ന് കുതിപ്പ് തുടര്‍ന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നേരിയ ഇടിവ് സംഭവിച്ചു.

സെപ്തംബര്‍ ഒന്നിന് 77640 രൂപയായിരുന്നു സ്വര്‍ണവില. സെപ്തംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില ഇതായിരുന്നു. പിന്നീട് സ്വര്‍ണവിലയില്‍ വലിയ കുതിപ്പ് രേഖപ്പെടുത്തുകയായിരുന്നു. അതായത് 18 ദിവസം കൊണ്ട് പവന് 4000 രൂപയിലധികമാണ് വര്‍ധിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്വര്‍ണ വില താഴ്ന്ന് 81,000ത്തിലേക്ക് എത്തുകയായിരുന്നു.

രണ്ട് ദിവസത്തില്‍ തുടര്‍ച്ചയായി സ്വര്‍ണ വിലയിലുണ്ടായ തകര്‍ച്ച ഇനിയും സ്വര്‍ണ വിലയില്‍ ഇടിവുണ്ടാകുമെന്നതിന് സൂചനയാണെന്ന വിലയിരുത്തലുകള്‍ വന്നിരുന്നെങ്കിലും ഇന്ന് വീണ്ടും വര്‍ധിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുമെന്നാണ് സൂചനകള്‍. വില അനിയന്ത്രിതമായി വര്‍ധിക്കുന്നത് വില്‍പ്പനക്കാര്‍ക്കും തിരിച്ചടിയാണ്.

SCROLL FOR NEXT