credit score
credit scoreSource; Freepik

കടമില്ലാത്തതും ഒരു പ്രശ്നമാണോ? ക്രെഡിറ്റ് സ്കോർ എങ്ങനെ ഉണ്ടാക്കും !

നല്ല ക്രെഡിറ്റ് സ്‌കോറും കടബാധ്യതയില്ലാത്ത പശ്ചാത്തലവുമുള്ളവർക്ക് വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവ കുറഞ്ഞ പലിശ നിരക്കിൽ ലഭിച്ചേക്കും.
Published on

വായ്പയെടുക്കാൻ ഇന്ന് നിരവധി വഴികളുണ്ട്. ബാങ്കുകളും, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും മത്സരിച്ച് ലോണുകൾ നൽകുന്നുണ്ട്. അതിനും പുറമേ ആപ്പുകൾ ഉൾപ്പെടെ ഓൺലൈൻ ധനകാര്യ സംവിധാനങ്ങളും നിലവിലുണ്ട്.സുരക്ഷിതമായ വഴികൾ തെരഞ്ഞെടുത്ത് വായ്പകൾക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ അവിടെയും ഒരു പ്രശ്നം ഉണ്ട്. ക്രെഡിറ്റ് സ്കോർ. ഉയർന്ന സിബിൽ സ്‌കോറാണ് ഇന്ന് ഭൂരിഭാഗം സ്ഥലങ്ങളിലും വായപയെടുക്കാൻ പരിഗണിക്കുക. ഉയർന്നത് പോയിട്ട് ക്രെഡിറ്റ് / സിബിൽ സ്കോറേ ഇല്ലാതിരിക്കുക എന്ന അവസ്ഥയിലുള്ളവരുണ്ട്. അവരിനി എന്തു ചെയ്യും.

നല്ല ക്രെഡിറ്റ് സ്‌കോറും കടബാധ്യതയില്ലാത്ത പശ്ചാത്തലവുമുള്ളവർക്ക് വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവ കുറഞ്ഞ പലിശ നിരക്കിൽ ലഭിച്ചേക്കും. ഉയർന്ന ലോൺ തുകകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യതയും ക്രെഡിറ്റ് കാർഡ് പരിധിയിലെ വർദ്ധനവും ലഭിക്കും. ഉയർന്ന സിബിൽ സ്‌കോർ ഉള്ളത്, വായ്പയെടുക്കുന്നവർക്ക് പ്രീ-അപ്രൂവ്ഡ് ലോണുകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കും.

ഇനി എങ്ങിനെ ക്രെഡിറ്റ് സ്കോർ ഉണ്ടാക്കും എന്നല്ലേ സംശയം?

ഇതുവരെ നിങ്ങൾക്ക് ഒരു ക്രെഡിറ്റും ലഭിച്ചിട്ടില്ലെങ്കിൽ, ഫണ്ടുകൾ ആവശ്യമുണ്ടെങ്കിൽ, ചെറിയ ടിക്കറ്റ് ലോണുകൾക്കോ ​​എൻട്രി ലെവൽ കാർഡുകൾക്കോ ​​ഉള്ള അപേക്ഷ നൽകുക. ഒരു സ്ഥിര നിക്ഷേപം കൊളാറ്ററൽ ആയി തുറന്ന് ഒരു സുരക്ഷിത ക്രെഡിറ്റ് കാർഡ് എടുക്കുക. അതുമല്ലെങ്കിൽ ഒരു കൺസ്യൂമർ ഡ്യൂറബിൾ ലോണിന്റെ സഹായത്തോടെ, നിങ്ങൾക്ക് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, വീട്ടുപകരണങ്ങൾ അല്ലെങ്കിൽ ഔദ്യോഗിക ഉപകരണങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയ ഗാർഹിക, ഓഫീസ് ഉൽപ്പന്നങ്ങൾ വാങ്ങാം.

credit score
സ്റ്റാർബക്‌സിനോട് നേരിട്ട് കിടപിടിക്കാൻ ലക്കിൻ കോഫി; യുഎസിൽ അഞ്ച് സ്റ്റോറുകൾ ആരംഭിച്ചു

ഇതെല്ലാം ക്രെഡിറ്റ് ബ്യൂറോകളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും നിങ്ങളുടെ ക്രഡിറ്റ് സ്കോർ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇത്തരം സംവിധാനങ്ങൾ കൃത്യമായി തിരിച്ചവുകൾ നടത്തി ക്രെഡിറ്റ് സ്കോറിനെ മെച്ചപ്പെടുത്തുയും ചെയ്യാം. ഇത് ഭാവിയിൽ കാര്യമായ വായ്പകൾക്ക് അപേക്ഷിക്കാനുള്ള നിങ്ങളുടെ യോഗത്യതയെ ഉയർത്തും.

ഇതൊക്കെയാണെങ്കിലും അനാവശ്യമായ കടബാധ്യതകൾ വരുത്താതിരിക്കുകയാണ് നല്ലത്. ഭാവിയിൽ വരാവുന്ന ആവശ്യങ്ങളെക്കുറിച്ച് ഒരു പ്രാഥമിക ധാരണയുണ്ടാക്കി അതനുസരിച്ചുള്ള സാമ്പത്തികാസൂത്രണം നടത്തുക. ആവശ്യമെങ്കിൽ ഒരു ക്രെഡിറ്റ് ഹിസ്റ്ററിയും മെച്ചപ്പെട്ട ക്രെഡിറ്റ് സ്കോറും ഉറപ്പാക്കി വയക്കുക. സ്വന്തം ആവശ്യം അറിഞ്ഞ് , അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ അഭിപ്രായം കൂടി സ്വീകരിച്ച് തീരുമാനങ്ങളെടുക്കുക.

News Malayalam 24x7
newsmalayalam.com