BUSINESS

ക്ഷയരോഗ മുക്ത ഇന്ത്യ; ടിബി അവബോധ സെമിനാറും പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു

സെമിനാറിന് ശേഷം, അഡ്മിനിസ്‌ട്രേഷന്‍ റിസപ്ഷന്‍ ഏരിയയില്‍ ടിബി അവബോധ പ്രതിജ്ഞ എടുത്തു.

Author : ന്യൂസ് ഡെസ്ക്

പാലക്കാട് : ടിബി മുക്ത ഭാരത് അഭിയാന്‍ ക്യാമ്പെയ്നിന്റെ ഭാഗമായി, ബിഇഎംഎല്‍പാലക്കാട് കോംപ്ലക്‌സില്‍ ടിബി അവബോധ സെമിനാറുംപ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു. സെമിനാര്‍ സെഷന്‍ ബിഇഎംഎല്‍ പാലക്കാട് കോംപ്ലക്‌സ് മെഡിക്കല്‍ ഓഫീസര്‍ പര്‍ഷാന്ത് ഗാര്‍ഗ് നയിച്ചു.

ക്ഷയരോഗം സംബന്ധിച്ച്, അതിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, പ്രതിരോധം, ചികിത്സ, കൂടാതെ നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെയും സമയബന്ധിതമായ വൈദ്യസഹായത്തിന്റെയും പ്രാധാന്യം ഉള്‍പ്പെടുത്തി അദ്ദേഹം വിശദമായ അവതരണം നടത്തി. സെമിനാറില്‍ എക്‌സിക്യൂട്ടീവുകള്‍, നോണ്‍-എക്‌സിക്യൂട്ടീവുകള്‍, എഫ്ടിഇഐഎ, കരാര്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

സെമിനാറിന് ശേഷം, അഡ്മിനിസ്‌ട്രേഷന്‍ റിസപ്ഷന്‍ ഏരിയയില്‍ ടിബി അവബോധ പ്രതിജ്ഞ എടുത്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശേഖര്‍ വി. പ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കി. എസ്ബിയു ഹെഡ്ടിടിഎസ് റാവു, എച്ച്ആര്‍ ഹെഡ് സീമ ടി.കെ. എന്നിവരുടെ സാന്നിധ്യത്തില്‍ എക്‌സിക്യൂട്ടീവുകള്‍, നോണ്‍-എക്‌സിക്യൂട്ടീവുകള്‍, എഫ്ടിഇഐഎ എന്നിവര്‍ പങ്കെടുത്തു. ക്ഷയരോഗം ഇല്ലാതാക്കുകയും ടിബി രഹിത ഇന്ത്യ നിര്‍മ്മിക്കുകയും ചെയ്യാനുള്ള ഇന്ത്യാ സര്‍ക്കാരിന്റെ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധത അവര്‍ വീണ്ടും ഉറപ്പിച്ചു.

SCROLL FOR NEXT