മൈക്രോസോഫ്റ്റിന് ഒരു മാസത്തിൽ നഷ്ടം 570 ബില്യൺ ഡോളർ; എഐ പണിയാവുന്നോ?

2000 ഡിസംബറിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ തകർച്ച മൈക്രോസോഫ്റ്റ് നേരിടുന്നത്
മൈക്രോസോഫ്റ്റിന് ഒരു മാസത്തിൽ നഷ്ടം 570 ബില്യൺ ഡോളർ; എഐ പണിയാവുന്നോ?
Published on
Updated on

കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് മൈക്രോസോഫ്റ്റ് കടന്നുപോകുന്നത്. ജൂൺ മാസത്തിൽ മാത്രം സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റിൻ്റെ വിപണി മൂല്യത്തിൽ ഉണ്ടായ നഷ്ടം 570 ബില്യൺ ഡോളറിലധികമാണ്. 17% ഓഹരികളിലും ഇടിവുണ്ടായി. 2000 ഡിസംബറിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ തകർച്ച മൈക്രോസോഫ്റ്റ് നേരിടുന്നത്.

എഐ മേഖലയിലെ ഏറ്റവും വലിയ പേരുകളിലൊന്നായി മൈക്രോസോഫ്റ്റ് തുടരുമ്പോഴാണ് വിപണിയിലെ ഈ തകർച്ച. നിക്ഷേപകർ മൈക്രോസോഫ്റ്റിനെ കൈവിടാൻ കാരണമെന്തായിരിക്കും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. എഐയുടെ മേൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന കമ്പനികളിൽ ഒന്നെന്ന നിലയിൽ ഈ നഷ്ടം മറികടക്കാൻ ആവശ്യമായ ലാഭമുണ്ടാക്കുമോ എന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട്.

വിൻഡോസ്, മൈക്രോസോഫ്റ്റ് 365, അസൂർ, കോപൈലറ്റ് എന്നിവയിലുടനീളം എഐ-പവർ ഉൽപ്പന്നങ്ങൾ വേഗത്തിൽ പുറത്തിറക്കുന്നതിനൊപ്പം, ഡാറ്റാ സെന്ററുകൾ, AI ചിപ്പുകൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്കായും കോടിക്കണക്കക്കിന് ഡോളറാണ് കമ്പനി നിക്ഷേപിച്ചിട്ടുള്ളത്. എന്നാൽ ആ നിക്ഷേപങ്ങൾ വേണ്ടത്ര വേഗത്തിൽ വരുമാനമായി മാറുന്നുണ്ടോ എന്നതും നിക്ഷേപകർ നിരീക്ഷിക്കുന്നുണ്ട്.

മൈക്രോസോഫ്റ്റിന് ഒരു മാസത്തിൽ നഷ്ടം 570 ബില്യൺ ഡോളർ; എഐ പണിയാവുന്നോ?
ചിപ്പ് ഹബിൽ വൻ നിക്ഷേപത്തിന് ഒരുങ്ങി സാംസങും, എസ്കെ ഹൈനിക്സും; എഐ സാധ്യത മുന്നിൽ കണ്ടെന്ന് കമ്പനി അധികൃതർ

മൈക്രോസോഫ്റ്റിന്റെ ക്വാർട്ടേർലി ഫലം പുറത്തു വന്നതിന് പിന്നാലെയാണ് അസൂർ ക്ലൗഡ് ബിസിനസിൽ പ്രതീക്ഷിച്ചതിലും ദുർബലമായ വളർച്ച കാണിച്ചത്.ഇതാണ് നിക്ഷേപകരെ കൂടുതൽ ആശങ്കയിലാക്കിയത്. മൈക്രോസോഫ്റ്റ് ഓഫീസ് പോലുള്ള പരമ്പരാഗത സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങൾക്കുള്ള ആവശ്യം എഐ ക്രമേണ കുറയ്ക്കുമെന്നും, എതിരാളികളേക്കാൾ മുന്നിൽ നിൽക്കാൻ കമ്പനി വൻതോതിൽ ചെലവഴിക്കുന്നത് തുടരേണ്ടിവരുമെന്നും ചില വിദഗ്ധർ ആശങ്ക പങ്കുവച്ചിട്ടുണ്ട്.

2022 ന് ശേഷമുള്ള ഏറ്റവും വേഗതയേറിയ വാർഷിക വരുമാന വളർച്ചയാണ് കമ്പനി രേഖപ്പെടുത്തുന്നതെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. നടപ്പ് സാമ്പത്തിക വർഷത്തിൽ വിൽപ്പന വളർച്ച 17% ആയിരിക്കുമെന്ന് വിശകലന വിദഗ്ധർ പ്രവചിക്കുന്നു. അടുത്ത കുറച്ച് വർഷങ്ങളിൽ വളർച്ച കൂടുതൽ മെച്ചപ്പെടുമെന്നും പ്രതീക്ഷയുണ്ട്.

അതേസമയം, മൈക്രോസോഫ്റ്റിൻ്റെ ഓഹരി വിറ്റഴിക്കൽ നിക്ഷേപകർക്ക് എഐയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ട് മാത്രം ആയിരിക്കണമെന്നില്ല. പകരം, അവർ ഇക്കാര്യത്തിൽ കൂടുതൽ സെലക്റ്റീവ് ആയിട്ടുണ്ടെന്ന് വേണം കരുതാൻ. കഴിഞ്ഞ രണ്ട് വർഷമായി, വിപണികൾ കമ്പനികൾക്ക് എഐയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതിനുവേണ്ടി മാത്രമാണ് പ്രതിഫലം നൽകിയത്. ഇപ്പോൾ, നിക്ഷേപകർക്ക് ആ നിക്ഷേപം ലാഭമായി മാറുന്നുവെന്ന് തെളിയിക്കേണ്ടതും അത്യാവശ്യമായി കഴിഞ്ഞിരിക്കുന്നു.

News Malayalam 24x7
newsmalayalam.com