ബോബി ചെമ്മണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സിൻ്റെ കോഴിക്കോട് ഷോറൂം വാർഷികാഘോഷം Source: News Malayalam24x7
BUSINESS

ബോബി ചെമ്മണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സിൻ്റെ കോഴിക്കോട് ഷോറൂം വാർഷികാഘോഷം; അനുമോളും ബോബി ചെമ്മണൂരും ഉദ്ഘാടനം ചെയ്തു

വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നിരവധി ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ബോബി ചെമ്മണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സിൻ്റെ കോഴിക്കോട് ഷോറൂം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ആഘോഷ ചടങ്ങ് ബോബി ചെമ്മണൂരും റിയാലിറ്റിഷോ താരം അനുമോളും ചേർന്ന് ഉദ്ഘാടനം ചെയ്തു.ആഘോഷത്തിൻ്റെ ഭാഗമായി നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നിരവധി ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. അഡ്വാൻസ് ബുക്കിംങ്ങിലൂടെ സ്വർണാഭരണങ്ങൾ പണിക്കൂലിയില്ലാതെ സ്വന്തമാക്കാം. ഒരു പവനിൽ കുറയാതെയുള്ള പർച്ചേസുകൾക്കെല്ലാം ഉറപ്പായ സമ്മാനങ്ങളുമുണ്ട്.

സ്വർണ-വജ്രാഭരണങ്ങളുടെ അതിവിപുലമായ ശ്രേണി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കനോലി കനാലിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാരെ രക്ഷിച്ച ഓട്ടോ ഡ്രൈവർമാരെയും ചടങ്ങിൽ ആദരിച്ചു.

SCROLL FOR NEXT