പ്രതീകാത്മക ചിത്രം  Source;Meta AI
BUSINESS

വീട് സ്വന്തമായി വേണോ, അതോ വാടകയോ; ഏതാണ് ശരിക്കും ലാഭം

ഡൗൺ പേയ്‌മെന്റായി 20 ലക്ഷം രൂപ, പ്രിൻസിപ്പൽ ലോൺ 80 ലക്ഷം രൂപ, പലിശയായി 86.6 ലക്ഷം രൂപ എന്നിങ്ങനെ ആകെ 1.86 കോടി വരെ മുടക്കേണ്ടി വരും.

Author : ന്യൂസ് ഡെസ്ക്

സ്വന്തമായി ഒരു വീട് ഭൂരിഭാഗം മനുഷ്യരുടേയും സ്വപ്നമാണ്. ആഗ്രഹം തെറ്റല്ല. സ്വന്തം വീടെന്ന് പറയുമ്പോൾ അത് പ്രത്യേക ഫീലാണ്. ലോണോ, കടമോ, എന്തു തന്നെയായാലും ഒരാൾ ജീവിതം സെറ്റാക്കുക എന്നാൽ വീടുണ്ടാക്കുക എന്നത് പ്രധാനമാണെന്ന ധാരണ പരക്കെ നിലനിൽക്കുന്നു പ്രത്യേകിച്ചും മലയാളികൾക്കിടയിൽ.

സ്വന്തം ഉടമസ്ഥതയിലുള്ള വീടാണെങ്കിൽ അവിടെ നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം മറ്റെവിടെയും കിട്ടില്ലെന്നതും വാസ്തവം തന്നെ. പക്ഷെ സുരക്ഷിതമായ ഒരു സാമ്പത്തിക ചുറ്റുപാടല്ലെങ്കിൽ കടം വാങ്ങിയും ലോണുകളെടുത്തും വിടുണ്ടാക്കുന്നതാണോ, അതോ വാടക നൽകുന്നതാണോ ലാഭകരം എന്ന് ആലോചിച്ചിട്ടുണ്ടോ?

ഒരു മിഡിൽ ക്ലാസ്, അപ്പർ മിഡിൽ ക്ലാസ് ഫാമിലിയെ സംബന്ധിച്ച് ശമ്പളത്തിൽ നിന്ന് വാടക ഇനത്തിൽ പണം ചെലവഴിക്കുമ്പോൾ, വീട് വാങ്ങാൻ ലോൺ തന്നെയാണ് പ്രധാന മാർഗം. അതുപക്ഷെ ഒന്ന് താരതമ്യം ചെയ്ത് നോക്കിയിട്ടുണ്ടോ?. എത്ര രൂപ ബഡ്ജറ്റിലാണ് നീങ്ങൾ വീട് നിർമ്മിക്കുന്നത്, അല്ലെങ്കിൽ വാങ്ങുന്നത് എന്നതിനനുസരിച്ച് വേണം കണക്കുകൂട്ടാൻ.

ഒരു കോടി രൂപയാണ് നിങ്ങൾ മുടക്കുന്നതെങ്കിൽ അതിനായി 20 വർഷത്തേക്ക് ലോൺ എടുക്കുന്നതായി കണക്കാക്കാം. ഈ തുക പ്രധാന നഗരങ്ങളിലാകും, സ്ഥലത്തിനനുസരിച്ച് വ്യത്യാസം വരാം പക്ഷെ ഭാവിയിലേക്ക് നോക്കി വേണം പ്ലാൻ ചെയ്യാം. ഇവിടെ ഏകദേശം 20 ശതമാനം തുക മുൻകൂറായി അടയ്ക്കേണ്ടി വരും. 80 ലക്ഷം ഹോം ലോൺ എടുക്കുന്നവെന്ന് കരുതുക. സാധാരണ ഗതിയിൽ 20 വർഷത്തേക്ക് ശരാശരി 8.5% പലിശ നിരക്കിലാകും ലോണുകൾ.

പ്രതിമാസ ഇഎംഐ ഏകദേശം 69,426 രൂപയോളമാകും. മൊത്തത്തിൽ കണക്കു കൂട്ടിയാൽ പലിശയിനത്തിൽ മാത്രം 86.6 ലക്ഷം വന്നേക്കും. ഡൗൺ പേയ്‌മെന്റായി 20 ലക്ഷം രൂപ, പ്രിൻസിപ്പൽ ലോൺ 80 ലക്ഷം രൂപ, പലിശയായി 86.6 ലക്ഷം രൂപ എന്നിങ്ങനെ ആകെ 1.86 കോടി വരെ മുടക്കേണ്ടി വരും. അതും ലോണായതുകൊണ്ടു തന്നെ ഏറെക്കാലം ഈ ബാധ്യതയുമായി മുന്നോട്ടു പോകേണ്ടതായും വരും.

SCROLL FOR NEXT