പ്രതീകാത്മക ചിത്രം Source: X
BUSINESS

തൊട്ടാൽ പൊള്ളും; ക്രൂഡ് ഓയിൽ വിലയിൽ നാല് ശതമാനത്തിൻ്റെ വർധന

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ക്രൂഡോയിൽ വിലയിൽ വൻ വർധന. നാല് ശതമാനത്തിൻ്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 3.10 ഡോളർ വർധിച്ച് ബാരലിന് 79 ഡോളറിലെത്തി.

യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർ മീഡിയറ്റ് ക്രൂഡ് വില 74.36 ഡോളറായി. മേഖലയിൽ യുഎസും ഇറാനും പുതിയ സൈനിക ആക്രമണങ്ങൾ പ്രഖ്യാപിച്ചതാണ് വിലക്കയറ്റത്തിന് കാരണമായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെടുമെന്ന ആശങ്കയാണ് എണ്ണ വിലയില്‍ പ്രതിഫലിക്കുന്നത്.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. വ്യാപാരത്തിൻ്റെ തുടക്കത്തില്‍ 39 പൈസയുടെ നഷ്ടത്തോടെ 95.77ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. എണ്ണവില വര്‍ധന തന്നെയാണ് രൂപയില്‍ പ്രതിഫലിച്ചത്.

വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്‌സ് 600ലധികം പോയിൻ്റാണ് താഴ്ന്നത്. ഇൻ്റർ ഗ്ലോബ് ഏവിയേഷന്‍, ടാറ്റ സ്റ്റീല്‍, മാരുതി, ഏഷ്യന്‍ പെയിൻ്റ്സ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

SCROLL FOR NEXT