ഇൻസ്റ്റഗ്രാമിലെ വിവാദ എഐ ഫീച്ചർ പിൻവലിച്ച് മെറ്റ; നടപടി സ്വകാര്യതാ ലംഘന പരാതിക്ക് പിന്നാലെ

എഐ ടൂളായ മ്യൂസ് ഇമേജ് വഴിയാണ് മെറ്റ ഈ ഫീച്ചർ അവതരിപ്പിച്ചത്
ഇൻസ്റ്റഗ്രാം, മാർക്ക് സക്കർബർഗ്
ഇൻസ്റ്റഗ്രാം, മാർക്ക് സക്കർബർഗ്
Published on
Updated on

സ്വകാര്യത ലംഘന പരാതിക്ക് പിന്നാലെ ഇൻസ്റ്റഗ്രാമിലെ പുതിയ എഐ ഫീച്ചർ പിൻവലിച്ച് മെറ്റ. ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് എഐ ചിത്രങ്ങൾ നിർമ്മിക്കാൻ അനുവദിക്കുന്ന ഫീച്ചറാണ് നിർത്തലാക്കിയത്. എഐ ടൂളായ മ്യൂസ് ഇമേജ് വഴിയാണ് മെറ്റ ഈ ഫീച്ചർ അവതരിപ്പിച്ചത്.

ഒരു ഉപയോക്താവിന്റെ പബ്ലിക് ഇൻസ്റ്റഗ്രാം അക്കൗണ്ട് ടാഗ് ചെയ്ത് പ്രോംപ്റ്റ് നൽകിയാൽ, ആ വ്യക്തിയുടെ ചിത്രങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആർക്കും നിർമിക്കാൻ സാധിക്കുമായിരുന്നു എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. എല്ലാ പബ്ലിക് അക്കൗണ്ടുകളിലും ഈ ഫീച്ചർ സ്വയം ആക്ടിവേറ്റ് ആയിരുന്നു. തങ്ങളുടെ ചിത്രങ്ങൾ ഇങ്ങനെ ഉപയോഗിക്കരുതെന്ന് ആഗ്രഹിക്കുന്നവർ സെറ്റിങ്സിൽ പോയി ഇത് മാനുവലായി ഓഫാക്കേണ്ടി വന്നിരുന്നു.

ചിത്രങ്ങൾ ദുരുപയോഗപ്പെടുത്തുന്ന സാഹചര്യത്തിൽ അതിനെക്കുറിച്ചുള്ള യാതൊരു അറിയിപ്പും അക്കൗണ്ട് ഉടമയ്ക്ക് ലഭ്യമായിരുന്നില്ല. ദുരുപയോഗം ചെയ്യപ്പെടാനും വ്യക്തികളുടെ സമ്മതമില്ലാതെ ചിത്രങ്ങൾ നിർമ്മിക്കപ്പെടാനും കാരണമാകുമെന്ന ഭയമാണ് ഉപയോക്താക്കൾ പങ്കുവെച്ചത്. എന്നാൽ സ്വകാര്യ അക്കൗണ്ടുകൾക്കും, 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകൾക്കും ഈ ഫീച്ചർ ലഭ്യമായിരുന്നില്ല.

ഇൻസ്റ്റഗ്രാം, മാർക്ക് സക്കർബർഗ്
ട്രേഡ് സീക്രട്ട് മോഷ്ടിച്ചു; ഓപ്പൺഎഐക്കും മുൻ ജീവനക്കാർക്കുമെതിരെ കേസ് ഫയൽ ചെയ്ത് ആപ്പിൾ

ഹോളിവുഡിലെ പ്രമുഖ ടാലൻ്റ് ഏജൻസിയായ സിസിഎ ഉൾപ്പെടെ മെറ്റയുടെ ഈ നീക്കത്തിനെതിരെ രംഗത്തുവന്നു. മ്യൂസ് ഇമേജ് വഴി സ്വകാര്യത ലംഘനം നടത്താനുള്ള അനുവാദമല്ല, മുൻകൂട്ടി അനുവാദം ചോദിക്കുന്ന 'ഓപ്റ്റ്-ഇൻ' രീതിയാണ് സുരക്ഷയ്ക്കായി മെറ്റ ഒരുക്കേണ്ടതെന്ന് അവർ ആവശ്യപ്പെട്ടു.

പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഫീച്ചറിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ച മെറ്റ, ഈ ഫീച്ചർ ഇൻസ്റ്റഗ്രാമിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്തു. ഉപയോക്താക്കൾക്ക് കൂടുതൽ ക്രിയേറ്റീവായ ടൂൾ നൽകുക മാത്രമായിരുന്നു ലക്ഷ്യം. ഫീച്ചറിൽ തെറ്റുപറ്റിയെന്ന് ഉപയോക്താക്കളുടെ പ്രതികരണത്തിലൂടെ മനസിലാക്കുന്നു. അതിനാൽ ഈ ഫീച്ചർ പൂർണ്ണമായും നീക്കം ചെയ്യുകയാണെന്ന് മെറ്റ വ്യക്തമാക്കി.

ഇൻസ്റ്റഗ്രാം, മാർക്ക് സക്കർബർഗ്
വാട്സ്ആപ്പിലെ 'യൂസർ നെയിം' ഫീച്ചർ; കേന്ദ്രത്തിന് മറുപടി നൽകി മെറ്റ

നിലവിൽ ഈ ഫീച്ചർ ഇൻസ്റ്റാഗ്രാമിൽ നിന്നും മെറ്റ നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോൾ ആരുടെയെങ്കിലും അക്കൗണ്ട് ടാഗ് ചെയ്ത് ചിത്രം നിർമ്മിക്കാൻ ശ്രമിച്ചാൽ മെറ്റാ എഐ അതിന് വിസമ്മതിക്കും. കൂടാതെ, സെറ്റിങ്സിലെ ഇതുമായി ബന്ധപ്പെട്ട ഓപ്ഷനുകളും മെറ്റ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും സാധാരണ രീതിയിലുള്ള എഐ ചിത്രങ്ങൾ നിർമിക്കാൻ 'മ്യൂസ് ഇമേജ്' തുടർന്നും ഉപയോഗിക്കാം.

News Malayalam 24x7
newsmalayalam.com