മുംബൈ: എത്യോപ്യയിലുണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തിനു പിന്നാലെ കരിമേഘങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളിലൂടെയുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഒരു ഡസനിലധികം വിമാന സര്‍വീസുകളാണ് ഇന്നലേയും ഇന്നുമായി എയര്‍ ഇന്ത്യ റദ്ദാക്കിയത്. അന്താരാഷ്ട്ര സര്‍വീസുകള്‍ക്കു പുറമെ ആഭ്യന്തര സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് ഉയര്‍ന്ന ചാരവും പുകയും ഇന്ത്യയിലേക്ക് നീങ്ങിയതോടെയാണ് ഡിജിസിഎ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. യാത്രക്കാര്‍ക്കായി ഹോട്ടല്‍ സൗകര്യവും യാത്രയെ കുറിച്ചുള്ള അപ്‌ഡേറ്റുകളും അറിയിക്കുന്നതായി എയര്‍ ഇന്ത്യയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു.
യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
ഇന്നലെ റദ്ദാക്കിയ എയര്‍ ഇന്ത്യ വിമാനങ്ങള്‍:
AI 106 (Newark–Delhi)
AI 102 (New York–Delhi)
AI 2204 (Dubai–Hyderabad)
AI 2290 (Doha–Mumbai)
AI 2212 (Dubai–Chennai)
AI 2250 (Dammam–Mumbai)
AI 2284 (Doha–Delhi)
ഇന്ന് റദ്ദാക്കിയ വിമാനങ്ങള്‍:
AI 2822 (Chennai–Mumbai)
AI 2466 (Hyderabad–Delhi)
AI 2444/2445 (Mumbai–Hyderabad–Mumbai)
AI 2471/2472 (Mumbai–Kolkata–Mumbai)
അഗ്‌നിപര്‍വത ചാരം വിമാനത്താവള പ്രവര്‍ത്തനങ്ങളെ ബാധിച്ചാല്‍ ഉടന്‍ തന്നെ റണ്‍വേകള്‍, ടാക്‌സിവേകള്‍, ഏപ്രണുകള്‍ എന്നിവ പരിശോധിക്കണമെന്നാണ് ഡിജിസിഎ അറിയിച്ചത്. എഞ്ചിന്‍ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍, ക്യാബിന്‍ പുക, ദുര്‍ഗന്ധം എന്നിവയുള്‍പ്പെടെ സംശയാസ്പദമായ ചാരം കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാനും ഉപഗ്രഹ ചിത്രങ്ങളിലൂടെയും കാലാവസ്ഥാ ഡാറ്റയിലൂടെയും അപ്ഡേറ്റ് ചെയ്യാനും നിര്‍ദേശമുണ്ട്.
ഇന്നലെയും ഇന്നുമായി ജിദ്ദ, കുവൈറ്റ്, അബു ദാബി എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ആകാശ എയര്‍ റദ്ദാക്കി. കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ് ആംസ്റ്റര്‍ഡാം-ഡല്‍ഹി സര്‍വീസ് (കെഎല്‍ 871) യിെ ഡല്‍ഹി-ആംസ്റ്റര്‍ഡാം മടക്ക വിമാനവും റദ്ദാക്കി.