കോഴിക്കോട്: പ്രശസ്‌ത സ്‌മാർട്ട്ഫോൺ ബ്രാൻഡായ സാംസങ്ങിന്റെ വിവിധ ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലെ ആദ്യ ലോഞ്ച് മൈജിയുടെ നേതൃത്വത്തിൽ നടന്നു. ഗാലക്‌സി ഇസെഡ് ഫോൾഡ് സെവൻ, ഇസെഡ് ഫ്ളിപ് സെവൻ, സാംസങ് ഗാലക്‌സി വാച്ച് 8 സീരീസ് എന്നിവയുടെ ലോഞ്ചാണ് നടന്നത്.
200 മെഗാ പിക്‌സൽ ക്യാമറയാണ് ഫോൾഡ് 7ന് സാംസങ് നൽകിയിരിക്കുന്നത്. 2500 ചിപ്പിൽ വരുന്ന ഏറ്റവും സ്ലിം ആയ ഗാലക്‌സി ഫ്ളിപ് ഫോണാണ് ഇസെഡ് ഫ്ളിപ് 7. ഫോൾഡബിൾ ആയ, തിക്നെസ് കുറഞ്ഞ ഫോണുകളാണ് എന്നതാണ് ഇവയുടെ പ്രത്യേകത.
സാംസങ് ഇന്ത്യ സീനിയർ വൈസ് പ്രസിഡൻ്റ് രാജു ആൻ്റണി പുല്ലൻ, മൈജി ചെയർമാൻ എ.കെ. ഷാജി, സാംസങ് റീട്ടെയിൽ മാർക്കറ്റിംങ് ഹെഡ് ഋഷി കുൽശ്രസ്‌ത, സാംസങ് സൗത്ത് എക്സ്‌പാറ്റ് ജൂൻ ഹ്വ കിം എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
ലോഞ്ചിനോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് മൈജിയും സാംസങ്ങും ഒരുക്കിയിട്ടുള്ളത്. 256 ജിബിയുടെ വിലയില്‍ 512 GB ഫോണുകള്‍ സ്വന്തമാക്കാം. കൂടാതെ മാസ തവണ വ്യവസ്‌ഥയിൽ സീറോ ഡൗൺപേയ്മെന്റും, സീറോ ഇന്ററസ്റ്റ് സ്കീമും മൈജി ഒരുക്കിയിട്ടുണ്ട്. പഴയ ഫോണുകൾ എക്‌സ്ചേഞ്ച് ചെയ്‌ത് പുതിയ ഫോൾഡ് സെവനും, ഫ്ലിപ് സെവനും സ്വന്തമാക്കാനുള്ള അവസരവും മൈജിയിലുണ്ട്.