ഓൺലൈൻ ഭക്ഷണ വിതരണവുമായി ഫ്ലിപ് കാർട്ടും 
BUSINESS

ഓൺലൈൻ ഭക്ഷണ വിതരണ മേഖലയിൽ മത്സരം കടുക്കും; സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും വെല്ലുവിളിയുമായി ഫ്ലിപ്കാർട്ടും

രണ്ട് മൂന്ന് ആഴ്ചക്കുള്ളിൽ ഭക്ഷണവിതരണം ആരംഭിക്കുമെന്ന് ഫ്ലിപ്കാർട്ട്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും പിന്നാലെ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ഫ്ലിപ്കാർട്ടും. സർക്കാർ പിന്തുണയുള്ള ഒഎൻഡിസി (ONDC) പ്ലാറ്റ്‌ഫോം വഴിയും പ്രത്യേക ആപ്പ് വഴിയുമാണ് ഈ സേവനം നടപ്പിലാക്കാൻ കമ്പനി പദ്ധതിയിടുന്നത്.

അടുത്ത ആഴ്ചകളിൽ തന്നെ ഫുഡ് ഡെലിവറി സേവനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷം ഘട്ടം ഘട്ടമായി മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. സൊമാറ്റോ, സ്വിഗ്ഗിഎന്നിവർ ആധിപത്യം പുലർത്തുന്ന വിപണിയിലേക്കാണ് ഫ്ലിപ്കാർട്ടിൻ്റെ കടന്നുവരവ്.

24 മണിക്കൂർ ഉപഭോക്തൃ സേവനമാണ് കമ്പനി ലക്ഷ്യമിടുന്നത്. വസ്ത്ര ഓൺലൈൻ രംഗത്ത് ഓപ്പൺ ചെക്ക് ഡെലിവറി പ്രോൽസാഹിപ്പിച്ചത് തങ്ങളാണെന്ന് കമ്പനി അവകാശപ്പെട്ടു. മികച്ചത് തെരഞ്ഞെടുക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. അതുപോലെ തന്നെ മികച്ച ഭക്ഷണ വിതരണമാണ് കമ്പനിയുടെ അവകാശവാദമെന്ന് അധികൃതർ അറിയിച്ചു.

SCROLL FOR NEXT