കൊച്ചി; സംസ്ഥാനത്ത് കത്തിക്കയറി സ്വർണവില. വൈകാതെ തന്നെ ലക്ഷത്തിനോട് അടുക്കുമെന്നാണ് സൂചന. നിലവിൽ വിപണിയിലെ കണക്കനുസരിച്ച് ഒരു ഗ്രാമിന് 11, 290 രൂപയാണ്. അതായാത് ഒരു പവൻ കിട്ടണമെങ്കിൽ 90,320 രൂപ നല്‍കണം.
കഴിഞ്ഞ ദിവസത്തേക്കാൾ 840 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. പണിക്കൂലി അടക്കം ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപയോളം മുടക്കേണ്ടിവരും. ദിനം പ്രതി മുന്നോട്ടു കുതിക്കുന്ന സ്വർണവില സാധാരണക്കാരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന സ്ഥിതിയാണ്.