ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍; ഗൗതം അദാനിയില്‍ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി

പെര്‍പ്ലക്‌സിറ്റി സ്ഥാപകന്‍ അരവിന്ദ് ശ്രീനിവാസ് എന്ന 31 കാരന്‍ അടക്കം യുവാക്കളും കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍; ഗൗതം അദാനിയില്‍ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി
Published on

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനെന്ന പദവി ഗൗതം അദാനിയില്‍ നിന്നും തിരിച്ചുപിടിച്ച് മുകേഷ് അംബാനി. എം3എം ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 പുറത്തുവിട്ട പട്ടികയിലാണ് അംബാനി ഒന്നാം സ്ഥാനത്തെത്തിയത്. അംബാനി കുടുംബം 9.55 ലക്ഷം കോടി രൂപയുടെ ആസ്തിയുമായാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 8.15 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി രണ്ടാം സ്ഥാനത്തുണ്ട്.

അംബാനിയെ മറികടന്ന് 2024ല്‍ അദാനി ഒന്നാം സ്ഥാനത്തെത്തിയത് 11.6 ലക്ഷം കോടി രൂപയുടെ ആസ്തിയുമായാണ്. 2022ല്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന അദാനിയെ 2023ല്‍ അംബാനി മറികടക്കുകയായിരുന്നു. കുറച്ചു വര്‍ഷങ്ങളായി സമ്പന്ന പട്ടികയില്‍ ഒന്നാമതെത്തുന്നത് അംബാനിയും അദാനിയുമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍; ഗൗതം അദാനിയില്‍ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നവരാത്രി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചു

എച്ച്‌സിഎല്‍ ടെക്‌നോളജീസ് ചെയര്‍പേഴ്‌സണ്‍ രോഷ്‌നി നാടാര്‍ മല്‍ഹോത്രയാണ് ഇന്ത്യയിലെ ഏറ്രവും വലിയ സമ്പന്ന വനിത. 2.84 ലക്ഷം കോടി രൂപയാണ് ഇവരുടെ ആസ്തി.

രാജ്യത്തെ കോടീശ്വരന്മാരുടെ ആകെ എണ്ണം 350 കഴിഞ്ഞിട്ടുണ്ട്. 13 വര്‍ഷം മുമ്പ് പട്ടിക ആരംഭിച്ചതിന് ശേഷം ആറ് മടങ്ങ് വര്‍ധനയാണ് കോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടികയിലുള്ളവരുടെ ആകെ സമ്പത്ത് 167 ലക്ഷം രൂപയാണ്. ഇന്ത്യയുടെ മൊത്തം ജിഡിപിയുടെ പകുതിയോളം വരുമിത് എന്നാണ് കണക്ക്.

പെര്‍പ്ലക്‌സിറ്റി സ്ഥാപകന്‍ അരവിന്ദ് ശ്രീനിവാസ് എന്ന 31 കാരന്‍ അടക്കം യുവാക്കളും കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അരവിന്ദ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനാണ്. 21,900 കോടി രൂപയാണ് അരവിന്ദിന്റെ ആസ്തി. മുംബൈയാണ് കോടീശ്വരന്മാരുടെ പ്രധാന തട്ടകം. രണ്ടാം സ്ഥാനത്ത് ന്യൂഡല്‍ഹിയാണ്. ബെംഗളൂരു മൂന്നാം സ്ഥാനത്താണ്.

ഇന്ത്യയിലെ ധനികനായ നടന്‍ ഷാരൂഖ് ഖാനാണ്. 12,490 കോടിയുടെ ആസ്തിയുമായാണ് ഷാരൂഖ് ഖാന്‍ മുന്നിലെത്തിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com