സ്വർണവില കുറയുന്നു Source; Social Media
BUSINESS

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ മിസൈൽ പോലെ കുതിച്ച് സ്വർണവില; ഞായറാഴ്ച വില മാറുന്നത് ആദ്യം

റെക്കോർഡ് ഭേദിക്കാൻ പവന് മുന്നിൽ ഇനിയുള്ളത് 4,240 രൂപയുടെ അകലം മാത്രമാണുള്ളത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ആഗോള വിപണിയെ സ്വാധീനിച്ചതോടെയാണ് ഇന്ന് സ്വർണവിലയിൽ വൻ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണി ഇന്നലെയും ഇന്നും അവധിയായിരുന്നിട്ടും കേരളത്തിൽ വില കുതിച്ചുമുന്നേറുകയാണ്.

ഇന്ന് പവന് 3,200 രൂപ വർധിച്ച് വില 1,26,920 രൂപയിലെത്തി. 400 രൂപ ഉയർന്ന് 15,865 രൂപയാണ് ഗ്രാം വില. ഇതോടെ മൂന്ന് ദിവസംകൊണ്ട് പവന് 8,840 രൂപയാണ് കൂടിയത്. ഗ്രാമിന് 1,105 രൂപയും ഉയർന്നു. റെക്കോർഡ് ഭേദിക്കാൻ പവന് മുന്നിൽ ഇനിയുള്ളത് 4,240 രൂപയുടെ അകലം മാത്രമാണുള്ളത്.

18 കാരറ്റ് സ്വർണം ഗ്രാമിന് 13,100 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 295 രൂപയായി തുടരുന്നു. സ്വർണം വാങ്ങുമ്പോൾ ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്കിംഗ് ചാർജുകൾ എന്നിവ ഇതിനു പുറമെ നൽകേണ്ടി വരും. അതിനാൽ ഒരു പവൻ ആഭരണം വാങ്ങുമ്പോൾ ഏകദേശം 1.4 ലക്ഷം രൂപയോളം ചെലവ് വന്നേക്കാം.

SCROLL FOR NEXT