ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍; ഷാള്‍ അണിയിച്ച് സ്വകരിച്ച് രാജീവ് ചന്ദ്രശേഖര്‍

മുന്‍ വൈക്കം എംഎല്‍എയും മുതിര്‍ന്ന സിപിഐ നേതാവുമായ കെ. അജിത്തും ബിജെപിയില്‍ ചേര്‍ന്നു.
ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍; ഷാള്‍ അണിയിച്ച് സ്വകരിച്ച് രാജീവ് ചന്ദ്രശേഖര്‍
Published on
Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍. ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍വച്ച് നടന്ന പരിപാടിയില്‍ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും അംഗത്വം സ്വീകരിച്ചു. അതേ ചടങ്ങില്‍ വച്ച് മുന്‍ വൈക്കം എംഎല്‍എയും മുതിര്‍ന്ന സിപിഐ നേതാവുമായ കെ. അജിത്തും ബിജെപിയില്‍ ചേര്‍ന്നു.

ബിഗ് ബോസ് ഷോയിലൂടെ ഉയര്‍ന്നുവന്ന താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. അടുത്തിടെ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന്റെ പേരില്‍ റോബിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ സംഘിയാണെന്ന് അഭിമാനത്തോടെ പറയുന്നുവെന്നായിരുന്നു ഇതിന് വിശദീകരണവുമായി റോബിന്‍ വീഡിയോയില്‍ പറഞ്ഞത്.

ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍; ഷാള്‍ അണിയിച്ച് സ്വകരിച്ച് രാജീവ് ചന്ദ്രശേഖര്‍
വീണാ ജോർജിന് പരിക്ക് പറ്റിയ കേസ്: പ്രതികൾ സർക്കാരിനെ വെല്ലുവിളിച്ചെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടമാണെന്നും ലോകത്തിലെ തന്നെ പവര്‍ഫുള്‍ ആയ വ്യക്തികളില്‍ ഒരാളാണ് മോദിയെന്നും അതുകൊണ്ട് തന്നെ അഭിമാനത്തോടെ പറയും താന്‍ ഒരു സംഘിയാണെന്ന് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആരുടെയും ഇഷ്ടങ്ങളെ ചോദ്യം ചെയ്യാന്‍ താന്‍ വരുന്നില്ലെന്നും നിങ്ങളുടെ നേതാക്കളും പ്രവര്‍ത്തകരും ചെയ്യുന്നതെല്ലാം ശരിയാണോ എന്നും റോബിന്‍ ചോദിച്ചിരുന്നു. പിന്നാലെയാണ് റോബിന്‍ മത്സരിച്ചേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായത്.

ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍; ഷാള്‍ അണിയിച്ച് സ്വകരിച്ച് രാജീവ് ചന്ദ്രശേഖര്‍
കെഎസ്‌യു നേതാവിൻ്റെ വീട്ടിൽ റീത്ത് വച്ച് ഭീഷണി; പിന്നിൽ ആരെന്ന് എല്ലാവർക്കും മനസിലാവുമെന്ന് വി.ടി. സൂരജ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com