Source; ഫയൽ ചിത്രം
BUSINESS

ട്രെൻഡ് മാറി ഗയ്സ്! സ്വർണ വില തിരിച്ചുകയറുന്നു? ഇന്ന് നേരിയ വർധന

കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർധന. അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വില ഉയരാൻ കാരണം. ഇന്ന് വില കുറയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ​ഗ്രാമിന്റെ ഇന്നത്തെ വില 12980 രൂപയായി. പവന് 1,03,840 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതായത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 200 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്.

കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഏകദേശം 2000 രൂപയിലധികം രൂപയാണ് പവന് ഇടിഞ്ഞത്. എന്നാൽ ഉച്ചയോടെ വില ഉയർന്നിരുന്നു. പവന് 880 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 12955 രൂപയും പവന് 103640 രൂപയും രേഖപ്പെടുത്തിയത്.

അതായത് നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,03,840 ആണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും കൂടി ചേർക്കുമ്പോൾ വില പിന്നെയും ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം അടിസ്ഥാന പണിക്കൂലിയുമാണ് നിലവിൽ ഈടാക്കുന്നത്. അങ്ങനെയെങ്കിൽ ഒരു പവന് ഏകദേശം 1.12 ലക്ഷം രൂപയെങ്കിലും വരും. ഡിസൈൻ ആഭരണങ്ങളുടെ വില വീണ്ടും ഉയർന്നേക്കാം.

സ്വർണത്തിന് വില ഉയർന്നതോടെ 18 കാരറ്റ് ആഭരണങ്ങൾക്കും ഡിമാൻ്റ് ഏറെയാണ്. ഇന്ന് 18 കാരറ്റ് ഒരു ഗ്രാമിന് 10,720 രൂപയാണ് വില. ഒരു പവന് 85,760 രൂപയും. പണിക്കൂലിയും ജിഎസ്ടിയും ചേർത്ത് 92750 രൂപ നൽകണം.

SCROLL FOR NEXT