Source: Social Media
BUSINESS

പിടിതരാതെ കത്തിക്കയറി സ്വർണം; ഒരു പവന് 1,03,560 രൂപ

ഒരു പവൻ ആഭരണം വാങ്ങാൻ ഇന്ന് 1.20 ലക്ഷം രൂപയ്ക്കടുത്ത് നൽകണമെന്ന അവസ്ഥയിലാണ് കേരളം.

Author : ന്യൂസ് ഡെസ്ക്

സർവകാല റെക്കോർഡുകളും തകർന്ന് സ്വർണവില കത്തിക്കയറുകയാണ്. വിപണിയിലെ ഇന്നത്തെ കണക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1,03,560 രൂപയാണ് വില. ഗ്രാമിന് 12,945 രൂപയായി. കഴിഞ്ഞ ദിവസത്തേതിലും 880 രൂപയാണ് വർധിച്ചത്.

സാധാരണക്കാരന് സ്വപ്നം പോലും കാണാത്ത സ്ഥിതിയിലാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ ആഭരണം വാങ്ങാൻ ഇന്ന് 1.20 ലക്ഷം രൂപയ്ക്കടുത്ത് നൽകണമെന്ന അവസ്ഥയിലാണ് കേരളം. രാജ്യാന്തര സ്വർണവില ഔൺസിന് 4,549.52 ഡോളർ എന്ന സർവകാല ഉയരത്തിലെത്തിയിരുന്നു. പിന്നീട് 4,534 ഡോളറിലേക്ക് താഴ്ന്നെങ്കിലും ഇപ്പോഴും 54 ഡോളറിന്റെ വർധനയിലാണ് നിൽക്കുന്നത്.

18 കാരറ്റ് സ്വർണം, വെള്ളി വിലകളും ഇന്ന് റെക്കോർഡ് തിരുത്തി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 100 രൂപ രൂപ വർധിച്ച് 10,730 രൂപയായി. വെള്ളിക്ക് ഗ്രാമിന് 10 രൂപ ഉയർന്ന് 250 രൂപ. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. വില കൂടുമ്പോഴും സ്വർണത്തിന്റെ ഡിമാന്റ് കുറയുന്നില്ല എന്നതും ശ്രദ്ധേയമാണ്.

SCROLL FOR NEXT