Source: Screengrab
BUSINESS

സ്വര്‍ണ വിലയില്‍ ഇടിവ്; ഇന്നത്തെ വിപണി വില അറിയാം

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ സർവകാല റെക്കോര്‍ഡ്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് പവന് 880 രൂപയാണ് വില കുറഞ്ഞത്. നിലവിൽ 1,16,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വില. ഇന്നലെ രാവിലെ കുറഞ്ഞ സ്വര്‍ണ വില വൈകീട്ടോടെ തിരിച്ചുകയറി 1,17,000ന് മുകളിലേക്ക് ഉയർന്നിരുന്നു.

ഇന്ന് ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 14,520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

ഒരു ലക്ഷത്തിന് മുകളില്‍ വില സ്ഥിരത കൈവരിച്ചതോടെ ഇനിയുള്ള കുതിപ്പ് 1.25 ലക്ഷത്തിലേക്കാണോയെന്ന ആശങ്കയാണ് സാധാരണക്കാരായ സ്വർണാഭരണ പ്രേമികളില്‍ ശക്തമായിരിക്കുന്നത്.

SCROLL FOR NEXT