പുതുതലമുറ ഗവേഷണങ്ങള്‍ക്ക് ബിഇഎംഎല്‍-ഐഐഎസ്‌സി-എഫ്‌സിഐഡി ത്രിപാര്‍ട്ടി സഹകരണം

ഐഐഎസ്സി ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ മൂന്നുപേരും ചേര്‍ന്ന് മാസ്റ്റര്‍ റിസര്‍ച്ച് എഗ്രിമെന്റ് (MRA) ഒപ്പുവച്ചതോടെയാണ് സഹകരണം ഔപചാരികമായത്.
പുതുതലമുറ ഗവേഷണങ്ങള്‍ക്ക് ബിഇഎംഎല്‍-ഐഐഎസ്‌സി-എഫ്‌സിഐഡി ത്രിപാര്‍ട്ടി സഹകരണം
Published on
Updated on

പുതുതലമുറ ഗവേഷണവും സാങ്കേതിക വികസനവും ലക്ഷ്യമിട്ട് ബിഇഎംഎല്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്‌സി), ബെംഗളൂരു, ഐഐഎസ്സിയുടെ നവീകരണഇന്‍ക്യൂബേഷന്‍ വിഭാഗമായ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്, ഇന്നൊവേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (എഫ്‌സിഐഡി) എന്നിവരുമായി തന്ത്രപ്രധാനമായ ത്രിപാര്‍ട്ടി ഗവേഷണ സഹകരണ കരാറില്‍ ഒപ്പുവച്ചു.

എയറോസ്‌പേസ്, പ്രതിരോധം, റെയില്‍മെട്രോ സംവിധാനങ്ങള്‍, ഖനനംനിര്‍മാണ ഉപകരണങ്ങള്‍, കടല്‍ സാങ്കേതികവിദ്യകള്‍, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് എന്നിവ ഉള്‍പ്പെടുന്ന ഉയര്‍ന്ന പ്രാധാന്യമുള്ള മേഖലകളില്‍ ബ്ലൂ-സ്‌കൈ, അപ്ലൈഡ്, ട്രാന്‍സ്ലേഷണല്‍ ഗവേഷണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. ഐഐഎസ്സി ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ മൂന്നുപേരും ചേര്‍ന്ന് മാസ്റ്റര്‍ റിസര്‍ച്ച് എഗ്രിമെന്റ് (MRA) ഒപ്പുവച്ചതോടെയാണ് സഹകരണം ഔപചാരികമായത്.

പുതുതലമുറ ഗവേഷണങ്ങള്‍ക്ക് ബിഇഎംഎല്‍-ഐഐഎസ്‌സി-എഫ്‌സിഐഡി ത്രിപാര്‍ട്ടി സഹകരണം
ചൂഷണം തടയാൻ നടപടി വേണം; ഊബർ അടക്കമുള്ള ഓൺലൈൻ ടാക്സി തൊഴിലാളികൾ ഇന്ന് രാജ്യവ്യാപക പണിമുടക്കിൽ

ചടങ്ങില്‍ ബിഇഎംഎല്‍ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ശാന്തനു റോയ്, ഐഐഎസ്സി ഡയറക്ടര്‍ പ്രൊഫ.ഗോവിന്ദന്‍ രംഗരാജന്‍, എഫ്എസ്‌ഐഡി ഡയറക്ടര്‍ പ്രൊഫ. ബി. ഗുരുമൂര്‍ത്തി എന്നിവര്‍ പങ്കെടുത്തു.

ബിഇഎംഎല്‍ ഡയറക്ടര്‍ (ഫിനാന്‍സ്) അനില്‍ ജെറാത്ത്, ഡയറക്ടര്‍ (ഹ്യൂമന്‍ റിസോഴ്സസ്) ഡെബി പ്രസാദ് സത്പതി, അഡൈ്വസര്‍ ഡോ. ശൈലേന്ദ്ര വി. ഗഡെ എന്നിവരും മൂന്ന് സ്ഥാപനങ്ങളിലെ മുതിര്‍ന്ന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

പുതുതലമുറ ഗവേഷണങ്ങള്‍ക്ക് ബിഇഎംഎല്‍-ഐഐഎസ്‌സി-എഫ്‌സിഐഡി ത്രിപാര്‍ട്ടി സഹകരണം
യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍

''ഐഐഎസ്സിയുമായും എഫ്എസ്‌ഐഡിയുമായും ചേര്‍ന്ന ഈ തന്ത്രപ്രധാന പങ്കാളിത്തം

ബിഇഎംഎല്ലിന് അക്കാദമിക മികവും അത്യാധുനിക ഗവേഷണവും വ്യവസായ എഞ്ചിനീയറിംഗ് ശേഷികളും ഏകീകരിച്ച് പ്രതിരോധം, ഗതാഗതം, ഇന്‍ഫ്രാസ്ട്രക്ചര്‍, ഹരിത നിര്‍മാണം എന്നിവയില്‍ നിര്‍ണായക സാങ്കേതികവിദ്യകളുടെ വികസനം വേഗത്തിലാക്കാനാണ് ലക്ഷ്യമെന്ന് ബിഇഎംഎല്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ശാന്തനു റോയ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com