BUSINESS

എസ്ബിഐ ആണോ നിങ്ങളുടെ ബാങ്ക്? എടിഎം സേവന നിരക്കിൽ ഉൾപ്പെടെ വര്‍ധന; പുത്തന്‍ മാറ്റങ്ങള്‍ ഇങ്ങനെ...

സാമ്പത്തികേതര വിനിമയങ്ങള്‍, ബാലന്‍സ് തിരയല്‍, മിനി സ്റ്റേറ്റ്‌മെന്റ് എടുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്.

Author : കവിത രേണുക

എടിഎം സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഡിസംബര്‍ 31 ഓടെ തന്നെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

സൗജന്യ എടിഎം സേവനത്തിന്‍റെ പരിധിക്ക് ശേഷം ഈടാക്കുന്ന നിരക്കാണ് വര്‍ധിപ്പിച്ചത്. പുതിയ മാറ്റമനുസരിച്ച് എസ്ബിഐ ഇതര എടിഎം ഉപയോഗത്തിനുള്ള ചാര്‍ജ് 23 രൂപയും ജിഎസ്ടിയുമാണ്. നേരത്തെ 21 രൂപയും ജിഎസ്ടിയുമാണ്.

സാമ്പത്തികേതര വിനിമയങ്ങള്‍, ബാലന്‍സ് തിരയല്‍, മിനി സ്റ്റേറ്റ്‌മെന്റ് എടുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. 11 രൂപയും ജിഎസ്ടിയുമാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 10 രൂപയും ജിഎസ്ടിയുമായിരുന്നു.

സാലറി അക്കൗണ്ട് ഉടമകള്‍ക്ക് മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം 10 സൗജന്യ ഇടപാടുകള്‍ ഇപ്പോഴും ലഭ്യമാകും. ഈ പരിധി കഴിഞ്ഞാല്‍ മാത്രമാണ് പുതുക്കിയ നിരക്കുകള്‍ ബാധിക്കുക.

എടിഎം പരിപാലന ചെലവുകളും സേവന ചെലവുകളും വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിരക്കുകള്‍ ഉയര്‍ത്തിയത്.

SCROLL FOR NEXT