BUSINESS

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഉയരും: REITകള്‍ക്ക് ഇക്വിറ്റി പദവി നല്‍കി സെബി

2026 ജനുവരി 1 മുതലാണ് പുതിയ മാറ്റം

Author : ന്യൂസ് ഡെസ്ക്

റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്, മ്യൂച്ചല്‍ ഫണ്ട്, എസ്‌ഐഎഫ് എന്നിവയില്‍ സുപ്രധാന മാറ്റങ്ങള്‍് പ്രഖ്യാപിച്ച് സെബി. മ്യൂച്വല്‍ ഫണ്ടുകളുടെയും പ്രത്യേക നിക്ഷേപ ഫണ്ടുകളുടെയും (SIF) ഉയര്‍ന്ന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകളെ (REITs) ഇക്വിറ്റി സംബന്ധിയായ ഉപകരണങ്ങളായി പുനഃവര്‍ഗ്ഗീകരിച്ചു. 2026 ജനുവരി 1 മുതലാണ് പുതിയ മാറ്റം.

ജനുവരി 1 മുതല്‍ മുതല്‍ മ്യൂച്വല്‍ ഫണ്ടുകളും SIF-കളും REIT-കളില്‍ നടത്തുന്ന നിക്ഷേപം ഇക്വിറ്റി സംബന്ധമായ നിക്ഷേപമായി കണക്കാക്കും. നിലവിലുള്ള REITകള്‍ക്ക് ഇക്വിറ്റി സൂചികകളില്‍ ഉള്‍പ്പെടാന്‍ 2026 ജൂലൈ 1 മുതല്‍ മാത്രമേ സാധിക്കൂ.

ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍ (InvITs) ഹൈബ്രിഡ് ഉപകരണങ്ങള്‍ എന്ന നിലയില്‍ തന്നെ തുടരും. 2025 ഡിസംബര്‍ 31 വരെ ഡെബ്റ്റ് സ്‌കീമുകളിലും SIF സ്ട്രാറ്റജികളിലും ഉള്ള REIT നിക്ഷേപങ്ങള്‍ നിലനിര്‍ത്താന്‍ അനുവദിക്കും. എങ്കിലും, മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇവ ക്രമേണ വിറ്റഴിക്കാന്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികളെ (AMCs) പ്രോത്സാഹിപ്പിക്കും.

എന്താണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍ (RE-ITs?)

വരുമാനം നേടിത്തരുന്ന റിയല്‍ എസ്റ്റേറ്റ് ആസ്തികളില്‍ (കമ്പ്യൂട്ടര്‍ പാര്‍ക്കുകള്‍, ഷോപ്പിംഗ് മാളുകള്‍, ഓഫീസുകള്‍) നിക്ഷേപിക്കാന്‍ സഹായിക്കുന്ന ഒരു കൂട്ടായ നിക്ഷേപ സംവിധാനമാണ് RE-ITs. ഇത് സാധാരണക്കാര്‍ക്ക് റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാതെ തന്നെ അതിന്റെ വരുമാനത്തില്‍ പങ്കാളികളാകാന്‍ അവസരം നല്‍കുന്നു.

പുനഃവര്‍ഗ്ഗീകരണത്തിന്റെ കാരണം

റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകളെ നോണ്‍-ഇക്വിറ്റി, ഹൈബ്രിഡ് വിഭാഗങ്ങളിലാണ് പല മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളും ഉള്‍പ്പെടുത്തിയിരുന്നത്. പല മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്കും അവരുടെ ആസ്തിയുടെ ഒരു നിശ്ചിത ശതമാനം നിര്‍ബന്ധമായും ഇക്വിറ്റി ഉപകരണങ്ങളില്‍ നിക്ഷേപിക്കേണ്ടതുണ്ട്. പുതിയ മാറ്റം അനുസരിച്ച് 2026 ജനുവരി 1 മുതല്‍ REIT-കളെ ഇക്വിറ്റി സംബന്ധമായ ഉപകരണങ്ങളായി കണക്കാക്കുന്നതോടെ, മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അവരുടെ ഇക്വിറ്റി നിക്ഷേപ പരിധിക്കുള്ളില്‍ REIT-കളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ കഴിയും. ഇത് REIT വിപണിയിലേക്ക് വലിയ തോതിലുള്ള മൂലധനം ആകര്‍ഷിക്കാന്‍ സഹായിക്കും.

SCROLL FOR NEXT