പ്രതീകാത്മക ചിത്രം Google
BUSINESS

ഒരു ബിസിനസ് തുടങ്ങിയാലോ?; ഐഡിയ കൊള്ളാം, ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ!

വലിയ മുതൽ മുടക്കില്ലാതെ തന്നെ ചെറിയ ചെറിയ സാധ്യതകൾ ഉപയോഗിച്ച് ബിസിനസ് പ്ലാൻ ചെയ്യാം.

Author : ന്യൂസ് ഡെസ്ക്

ഒരു ബസിനസ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന ഒരുപാടുപേരുണ്ട്. പറയത്തക്ക ബിസിനസ് പാരമ്പര്യം ഒന്നുമില്ലാത്തവരാണ് നിങ്ങളെങ്കിൽ അതിനുമുൻപ് വലിയ തയ്യാറെടുപ്പുകൾ തന്നെവേണം. ബിസിനസ് വലുതോ ചെറുതോ ആകട്ടെ അത് തുടങ്ങുന്നതിന് മുൻപ് തന്നെ നാം പൂർണസജ്ജരായിരിക്കണം. ഏതു ബിസിനസ് എന്നതുമുതൽ അതിൻ്റെ ലാഭ നഷ്ടങ്ങൾവരെ മുൻകൂറായി ആലോചിച്ചുവേണം തുടക്കമിടാൻ.

ഇഷ്ടമുള്ള ജോലി, സാമ്പത്തിക സ്വാതന്ത്ര്യം,സ്വന്തമായി തീരുമാനമെടുക്കാനുള്ള അവസരം, സ്വന്തം ജീവിതം പ്ലാൻ ചെയ്യാനുള്ള സാഹചര്യം, അങ്ങനെ സ്വന്തം സംരംഭങ്ങൾ നമുക്ക് തരുന്ന കാര്യങ്ങൾ ഏറെയാണ്. പക്ഷെ അത് തുടങ്ങാൻ എടുക്കേണ്ട തയ്യാറെടുപ്പുകൾക്ക് കുറവ് വരുത്തരുത്. പദ്ധതികൾ പ്ലാൻ ചെയ്യാൻ വിദഗ്ധ സേവനം സ്വീകരിക്കുവാൻ ഇനി സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്നമെങ്കിൽ അതിനും വഴിയുണ്ട്. വലിയ മുതൽ മുടക്കില്ലാതെ തന്നെ ചെറിയ ചെറിയ സാധ്യതകൾ ഉപയോഗിച്ച് ബിസിനസ് പ്ലാൻ ചെയ്യാം.

Google

നമ്മുടെ താൽപര്യങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് ശരിയായ ബിസിനസ് ഐഡിയ തെരഞ്ഞെടുക്കുക. ഏറെ ഇഷ്ടമുള്ള ഒന്നെന്ന് കരുതി കണ്ണടച്ച് തെരഞ്ഞെടുക്കരുത്. അതിൻ്റെ മാർക്കറ്റും മറ്റ് പാർശ്വഫലങ്ങളും മനസിലാക്കി വേണം മുന്നോട്ട് പോകാൻ.

വ്യക്തമായ കാഴ്ചപ്പാടും ഒരു ലക്ഷ്യവും നമുക്ക് വേണം.

അതുപോലെ തന്നെ നമ്മുടെ കസ്റ്റമേഴ്സ് ആരാണോ അവരെക്കുറിച്ച് നന്നായി പഠിക്കുക.

വിപണിയെക്കുറിച്ചും കൃത്യമായ ധാരണ വേണം.

സാമ്പത്തിക കാര്യങ്ങൾ വ്യക്തമായി നിരീക്ഷിച്ച് ആസൂത്രണം ചെയ്യണം.

സംരംഭങ്ങൾക്ക് ഇന്ന് പല തരം വായ്പകൾ ലഭ്യമാണ്. പലിശ വിവരങ്ങളും, തിരിച്ചടവുമെല്ലാം മനസിലാക്കി ലാഭകരമായ ഒന്ന് തെരഞ്ഞെടുക്കുക.

ഏറ്റവും പ്രധാനം ഫീൽഡിൽ നമ്മൾ നേരിടേണ്ട വെല്ലുവിളികളെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നതാണ്.

ചെറുതോ വലുതോ ആകട്ടെ ബിസിനസ് രജിസ്റ്റര്‍ ചെയ്യണം

ആവശ്യമായ ലൈസൻസുകൾ എടുക്കണം.

ചെറിയ നിലയിൽ തുടങ്ങി സംരംഭം വലുതാക്കി വളർത്തുന്ന രീതിയാകും ഗുണകരം.

പ്രതീകാത്മക ചിത്രം

ഇനി കയ്യിൽ നിന്ന് പണം ചെലവാക്കാതെ ഏതെങ്കിലും സംരംഭം ചെയ്യാൻ പറ്റുമോ എന്ന ചിന്തിക്കുന്നവരും കുറവല്ല.സംശയം വേണ്ട തീർച്ചയായും സാധിക്കും. അതിന് സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് ഉപയോഗിക്കുകയാണ് വേണ്ടത്. ഏതേ വിഷയത്തിലാണോ അഭിരുചി അതനുസരിച്ചുള്ള ജോലികൾ തെരഞ്ഞെടുത്ത് വീട്ടിലിരുന്ന് തന്നെ ചെയ്യാം. ആദ്യഘട്ടതിൽ ചെറുതായി ചെയ്ത് ആവശ്യമായ കോൺടാക്റ്റുകൾ ഉണ്ടാക്കിയെടുക്കുക. പിന്നീട് അത് വിപുലമാക്കുക.

പ്രതീകാത്മക ചിത്രം

കണ്ടൻ്റ് റൈറ്റിംഗ്, ഡിസൈനിങ്ങ്, ട്രാൻസലേഷൻ , ഹോം- ഓൺലൈൻ ട്യൂഷനുകൾ, മറ്റ് ഓൺലൈൻ സേവങ്ങൾ, പാചകം, ക്രാഫ്റ്റ്, ബ്യൂട്ടിഷൻ, ഹോം വ്ളോഗിംഗ് വരെ ഇന്ന് വരുമാനം തരും. അങ്ങനെ നിരവധി സാധ്യതകൾ ഉണ്ട്. സ്വന്തം അഭിരുചി അനുസരിച്ച് തെരഞ്ഞെടുത്താൽ മാത്രം മതിയാകും.

SCROLL FOR NEXT