സ്വർണവില കുറയുന്നു Source; Social Media
BUSINESS

ആശ്വാസമായി പൊന്നേ... സ്വർണവിലയിൽ കുറവ്

കഴിഞ്ഞ ദിവസം സർവകാല റെക്കോഡിലായിരുന്നു സ്വർണവില. ഒരു പവന്റെ വില 91,040 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 11,380 രൂപയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി; കഴിഞ്ഞ ദിവസങ്ങളിലെ കുതിച്ചു ചാട്ടത്തിൽ ചെറുതായി ഒതുങ്ങി സ്വർണവില. നേരിയ ആശ്വാസം നൽകുന്നതാണ് ഇന്നത്തെ വിപണിയിലെ കണക്കുകൾ. ഇന്ന് വിപണിയിൽ ഒരു പവന് 89,680 രൂപയാണ്. ഒരു ഗ്രാമിന് 11,210 രൂപ നൽകണം. പവന് 1360 രൂപയും ഗ്രാമിന് 170 രൂപയുമാണ് കുറഞ്ഞത്.

കഴിഞ്ഞ ദിവസം സർവകാല റെക്കോഡിലായിരുന്നു സ്വർണവില. ഒരു പവന്റെ വില 91,040 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 11,380 രൂപയായിരുന്നു. മുൻ ദിവസങ്ങളിലും സ്വർണവില വർധിച്ചിരുന്നു. പണിക്കൂലിയടക്കം ഒരു ലക്ഷം രൂപവരെ ഒരു പവന് നൽകേണ്ട സ്ഥിതിയിലെത്തിയിരുന്നു.

ഓൺലൈൻ സ്വർണവ്യാപാരം ഉയരുന്നതാണ് പെട്ടെന്നുള്ള വിലവർധനയ്ക്ക് കാരണം. ദിനം പ്രതി മുന്നോട്ടു കുതിക്കുന്ന സവർണവില സാധാരണക്കാരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന സ്ഥിതിയിൽ നേരിയ ആശ്വാസം പകരുകയാണ് ഇന്നത്തെ വിലക്കുറവ്.

SCROLL FOR NEXT